ഹിമാലയ ‘മുസ്‌ക്കാന്‍’ പശ്ചിമ ബംഗാളില്‍ അവതരിപ്പിച്ചു

ഹിമാലയ ‘മുസ്‌ക്കാന്‍’ പശ്ചിമ ബംഗാളില്‍ അവതരിപ്പിച്ചു

ഹിമാലയ ഡ്രഗ് കമ്പനി തങ്ങളുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ മുസ്‌ക്കാന്‍ പശ്ചിമ ബംഗാളില്‍ അവതരിപ്പിച്ചു. മുച്ചുണ്ടുമായി ജനിച്ച പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ‘ഏക് മുതോ ഹാന്‍ഷി’ എന്ന പദ്ധതി ഹിമാലയാ ലിപ് കെയര്‍ കൊല്‍ക്കത്തയില്‍ അവതരിപ്പിച്ചത്. മുച്ചുണ്ടുമായി ബന്ധപ്പെട്ട് ചാരിറ്റി സംഘടനയായ സ്‌മൈല്‍ ട്രെയിന്‍ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രമുഖ പിന്നണി ഗായിക ഉഷാ ഉതുപ്പും ഈ പദ്ധതിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മുച്ചുണ്ടുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അവസരവും ഹിമാലയ ഒരുക്കുന്നുണ്ട്. വര്‍ഷങ്ങളായി സ്‌മൈല്‍ ഇന്ത്യ നല്‍കി വരുന്ന സേവനങ്ങളിലൊന്നാണ് മുച്ചുണ്ടുമായി ബന്ധപ്പെട്ട സൗജന്യ ചികിത്സ.

Comments

comments

Categories: FK News