ഇലക്ട്രിക് വാഹന സ്വീകാര്യത വര്‍ധിപ്പിക്കാന്‍ യുലുവില്‍ ബജാജ് 8 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഇലക്ട്രിക് വാഹന സ്വീകാര്യത വര്‍ധിപ്പിക്കാന്‍ യുലുവില്‍ ബജാജ് 8 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

2020 ഡിസംബറോടെ തങ്ങളുടെ ശേഷി 1,00,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ഉയര്‍ത്താനാണ് യുലുവിന്റെ പദ്ധതി

ബെംഗളൂരു: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ ബൈക്ക് പങ്കിടല്‍ പ്ലാറ്റ്‌ഫോം യൂലുവില്‍ 8 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. മൊബിലിറ്റി പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ദ്രുതഗതിയിലുള്ള വിപുലീകരണത്തിനായി സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് യൂലു പറഞ്ഞു. വാഹന ലഭ്യതയും പ്രവര്‍ത്തന കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ആവശ്യകതയും വിതരണവും വിലയിരുത്താന്‍ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവ യുലു ഉപയോഗിക്കുന്നുണ്ട്.

‘വിശ്വസനീയവും മോടിയുള്ളതും സൗകര്യപ്രദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ ആവശ്യമുള്ള മുന്‍നിര ഇലക്ട്രിക് മൈക്രോ മൊബിലിറ്റി സേവന ദാതാവാണ് യൂലു, അതിനാല്‍ പ്രതിജ്ഞാബദ്ധമായ നിര്‍മ്മാണ പങ്കാളി ഞങ്ങളുടെ വിജയത്തില്‍ നിര്‍ണായകമാണ്. ബജാജുമായുള്ള പങ്കാളിത്തം അതിനാല്‍ ഏറെ വിലപ്പെട്ടതാണ്, ‘യൂലുവിന്റെ സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പ്രസ്താവനയില്‍ പറഞ്ഞു.

2020 ഡിസംബറോടെ തങ്ങളുടെ ശേഷി 1,00,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ഉയര്‍ത്താനാണ് യുലുവിന്റെ പദ്ധതി. യൂലു പറഞ്ഞു. ബാറ്ററികള്‍ മാറ്റുന്നതിനായുള്ള സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല അതിനകം കെട്ടിപ്പടുക്കുന്നതിനും ശ്രമിക്കുകയാണ്. ഷെയറിംഗ് മൈക്രോ മൊബിലിറ്റിക്ക് അനുയോജ്യമായ രീതിയിലുള്ള ബജാജ് ഇലക്ട്രിക് ഇരുചക്രവാഹനളുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിലും യുലു സഹകരിക്കും. മൈക്രോ മൊബിലിറ്റി ഇലക്ട്രിക് വാഹനങ്ങള്‍ വലിയ തോതില്‍ വിന്യസിക്കുന്നതിന് യൂലുവിനായി വാഹന വായ്പ സൗകര്യം ഒരുക്കുന്നതും ബജാജ് പരിഗണിക്കും.

നഗരങ്ങളിലെ തിരക്ക് കുറയ്ക്കുക, മലിനീകരണം നിയന്ത്രിക്കുക എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഷെയേര്‍ഡ് മൈക്രോ മൊബിലിറ്റിക്ക് മികച്ച ഭാവിയാണ് ഉള്ളതെന്ന് ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

Comments

comments

Categories: FK News
Tags: Yulu