തോറാത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്

തോറാത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്

മുംബൈ : മഹാരാഷ്ട്ര സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബാലസഹാഹെബ് തോറാത്തിനെ പാര്‍ട്ടിയുടെ സംസ്ഥാന നിയമസഭാ കക്ഷി നേതാവായി നിയമിച്ചതായി നേതാക്കള്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലക്കാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തോറത്തിന്റെ പേര് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പ്രഖ്യാപിച്ചു.

എട്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന നിയമസഭാ സാമാജികനായ തോറാത്ത് പ്രോ-ടെം സ്പീക്കറിലേക്കുള്ള മത്സരത്തില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസം. ശിവസേന ഇതിനകം തന്നെ ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാ പാര്‍ട്ടി മേധാവിയായി തെരഞ്ഞെടുത്തു കഴിഞ്ഞു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന പാര്‍ട്ടി മേധാവി ജയന്ത് പാട്ടീലിനെ നിയമസഭാ പാര്‍ട്ടി നേതാവായി നിയമിച്ചിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം ത്രികക്ഷി സഖ്യത്തിനാണ് ഉള്ളതെന്ന വാദത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Comments

comments

Categories: Politics

Related Articles