പ്രൊഫ. വി മുകുന്ദ ദാസ് ഡോ. കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും

പ്രൊഫ. വി മുകുന്ദ ദാസ് ഡോ. കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും

കൊച്ചി: ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനമായ നാളെ
ക്ഷീരദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോര്‍ സെന്റനറി ഹാളില്‍ വച്ച് മില്‍മയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

ഡോ. കുര്യന്റെ സഹപ്രവര്‍ത്തകനും പാറ്റ്‌നയിലെ ചന്ദ്രഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്റ്ററുമായ പ്രൊഫ. വി മുകുന്ദ ദാസ് ഡോ. കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മില്‍മയുടെ മുന്‍ചെയര്‍മാന്മാരായ പ്രയാര്‍ ഗോപാലകൃഷ്ണനെയും പി ടി ഗോപാലക്കുറുപ്പിനെയും ചടങ്ങില്‍ ആദരിക്കുമെന്ന് മില്‍മ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2018-19 വര്‍ഷത്തെ പ്രവര്‍ത്തനമികവ് വിലയിരുത്തി കേരളത്തിലെ മികച്ച ക്ഷീരസംഘമായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ വള്ളികുന്നം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ സജു ജെ എസിനു 1,00,000 രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവും ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു നല്‍കും.

Comments

comments

Categories: FK News
Tags: Dr kurian, milma