Archive

Back to homepage
FK News Slider

സംശുദ്ധ ഊര്‍ജ പദ്ധതികള്‍ ഇഴയുന്നു

6,000 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു പ്രാദേശിക എതിര്‍പ്പുകളും പരിസ്ഥിതി പ്രശ്‌നങ്ങളും മുഖ്യ കാരണം ന്യൂഡെല്‍ഹി: ഇന്ത്യയുടെ വമ്പന്‍ സംശുദ്ധ ഊര്‍ജ പദ്ധതികളുടെ വേഗം നഷ്ടമാവുന്നെന്ന് റിപ്പോര്‍ട്ട്. സൗരോര്‍ജത്തിന് പിന്നാലെ ജലവൈദ്യുത പദ്ധതികളുടെയും നടപ്പാക്കലാണ് പിന്നോട്ടുപോയിരിക്കുന്നത്. പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ

FK News

ഇ-കൊമേഴ്‌സ് ഗിഫ്റ്റുകളോട് ‘നോ’ പറയാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: വിദേശത്തുനിന്ന് 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ നികുതിരഹിതമായി കൈപ്പറ്റുവാന്‍ പൗരന്മാരെ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് വില്‍പനക്കാര്‍ ഈ ചട്ടത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൗരന്‍മാര്‍ക്ക് സ്വീകരിക്കാവുന്ന ഇത്തരം ഉപഹാരങ്ങളുടെ എണ്ണം

Arabia

ഏറ്റവും സമൃദ്ധമായ അറബ് രാഷ്ട്രം ഇത്തവണയും യുഎഇ തന്നെ

പതിമൂന്നാം തവണയാണ് ഈ നേട്ടം യുഎഇയെ തേടിയെത്തുന്നത് ആഗോതലത്തില്‍ യുഎഇക്ക് 40ാം സ്ഥാനം ദുബായ്: ഏറ്റവും സമൃദ്ധമായ അറബ് രാഷ്ട്രമെന്ന പേര് തുടര്‍ച്ചയായ പതിമൂന്നാം തവണയും യുഎഇ നിലനിര്‍ത്തി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലെഗതം പ്രോസ്‌പെരിറ്റി ഇന്‍ഡെക്‌സില്‍ ആഗോളതലത്തില്‍ 40ാം സ്ഥാനമാണ്

Arabia

ഷേഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയുടെ നടത്തിപ്പ് ചുമതല സേഹയ്ക്കും മയോക്ലിനിക്കിനും

അബുദാബി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷേഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയുടെ നടത്തിപ്പിനായി അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയും (സേഹ) അമേരിക്കന്‍ കമ്പനിയായ മയോ ക്ലിനിക്കും കൈകോര്‍ക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഷേഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയുടെ നടത്തിപ്പ് ചുമതല ഇരുകമ്പനികള്‍ക്കും

Arabia

ദുബായ് പ്രോപ്പര്‍ട്ടി വിപണിയുടെ അര്‍ത്ഥപൂര്‍ണമായ തിരിച്ചുവരവ് ഉടനുണ്ടാകില്ല

ദുബായ്: വിതരണവും ആവശ്യകതയും തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലം ദുബായിലെ പ്രോപ്പര്‍ട്ടി വിപണിക്ക് അടുത്ത കാലത്തൊന്നും അര്‍ത്ഥപൂര്‍ണമായ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഫെബ്രുവരിക്ക് ശേഷം ദുബായിലെ പാര്‍പ്പിട വിലവിലവാരത്തില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കരുതുന്നതെന്നും എസ് ആന്‍ഡ്

Arabia

ദുബായുടെ അര്‍ദ്ധവാര്‍ഷിക സാമ്പത്തിക വളര്‍ച്ച 2.1 ശതമാനം

ദുബായ്: 2019ന്റെ ആദ്യ പകുതിയില്‍ ദുബായ് സമ്പദ്‌വ്യവസ്ഥ 2.1 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ (ഡിഎസ്‌സി) റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ എമിറേറ്റിന്റെ റിയല്‍ ജിഡിപി 208.2 ബില്യണ്‍ ദിര്‍ഹമായി. ആഗോള , പ്രാദേശിക സാമ്പത്തികമാന്ദ്യത്തിനിടയിലും ദുബായ് സമ്പദ്

Arabia

വികസനത്തേക്കാളും ഏകീകരണ പദ്ധതികള്‍ക്കാണ് ഡനൂബ് പ്രാമുഖ്യം നല്‍കുന്നതെന്ന് റിസ്‌വാന്‍ സാജന്‍

ദുബായ്: അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിപുലമായ ബിസിനസ് വിപുലീകരണത്തിന് പദ്ധതിയില്ലെന്ന് ഡനൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്‍. ഡനൂബിന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നതിനേക്കാളും ഏകീകരിക്കുന്നതിലാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രദ്ധയെന്നും അറേബ്യന്‍ ബിസിനസിന്റെ വാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫോറത്തില്‍ റിസ്‌വാന്‍ സാജന്‍ പറഞ്ഞു.

FK News

25 കോടി രൂപ വില്‍പ്പനാലക്ഷ്യമിട്ട് കൃതി

കൊച്ചി: രണ്ടു പതിപ്പുകളിലൂടെ വന്‍വിജയമായ കൃതി അന്താരാഷ്ട പുസ്തകമേളയുടേയും സാഹിത്യോത്സവത്തിന്റേയും മൂന്നാം പതിപ്പ് 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ പ്രത്യേകം തയാറാക്കിയ പ്രദര്‍ശനവേദിയില്‍ നടക്കും. സംസ്ഥാന സഹകരണ വകുപ്പും സാഹിത്യപ്രവര്‍ത്തകസഹകരണസംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതിയുടെ നടത്തിപ്പിനായി

FK News

ശ്രീലങ്കയില്‍ സുരക്ഷയ്ക്കായി സേനയെ വിന്യസിക്കുന്നു

കൊളംബോ: ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യമെമ്പാടും സുരക്ഷാ സേനയെ വിന്യസിക്കാനൊരുങ്ങി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ. ഇതനായി പ്രത്യേക ഗസറ്റ് നോട്ടീസ് അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോ ഉള്‍പ്പെടെ 25 ജില്ലകളിലും സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും വിന്യസിക്കാന്‍ ഗസറ്റില്‍

Politics

മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് രാഹുല്‍

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. ഇന്ന് ചോദ്യങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നു നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്ന വേളയിലാണ്

Politics

മുസ്ലീം അധ്യാപകന്റെ നിയമനത്തെ പിന്തുണച്ചു; ആര്‍എസ്എസിനെതിരെ വിദ്യാര്‍ത്ഥികള്‍

ന്യൂഡെല്‍ഹി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ സംസ്‌കൃത പ്രൊഫസറായി മുസ്ലീം അധ്യാപകനു നിയമനം നല്‍കിയതിനെ പിന്തുണച്ച ആര്‍എസ്എസിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ആര്‍എസ്എസ് തീരുമാനം പ്രഖ്യാപിച്ച് രണ്ടുദിവസത്തിനുശേഷമാണ് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ഇതു സംബന്ധിച്ച വീഡിയോകള്‍ ഇന്ന് പ്രചരിക്കുന്നുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍

Politics

ചിദംബരത്തെ തരൂര്‍ ജയിലില്‍ സന്ദര്‍ശിച്ചു

ന്യൂഡെല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ അറസിറ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തിനെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം എന്നിവര്‍ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. പി ചിദംബരം ശക്തനും നല്ല മനോഭാവവുമുള്ളവനാണെന്ന് തരൂര്‍ സന്ദര്‍ശനശേഷം ട്വീറ്റില്‍ പറഞ്ഞു.

FK News

സൊമാറ്റോ ഗോള്‍ഡില്‍ നിന്ന് പിന്‍മാറുന്നതായി 8000 ഹോട്ടല്‍ ഉടമകളുടെ സംഘടന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഭക്ഷണ വിതരണ, അഗ്രഗേറ്റിംഗ് മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് മുന്നേറ്റം നടത്തിയ സൊമാറ്റോ അല്‍പ്പകാലമായി വിതരണക്കാരില്‍ നിന്നും ഹോട്ടല്‍ ഉടമകളില്‍ നിന്നും പലവിധത്തിലുള്ള പ്രതിസന്ധി നേരിടുകയാണ്. ദേശീയതലത്തില്‍ 8,000 അംഗങ്ങളുള്ള ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (അഹാര്‍),

Current Affairs

500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 500 ഡോളര്‍ വീതം പരസ്യ ക്രെഡിറ്റ് നല്‍കുമെന്ന് വാട്ട്‌സാപ്പ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്നതിനും ബിസിനസുകള്‍ വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനായി ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. മൊത്തം 250,000 ഡോളര്‍ വിലമതിക്കുന്ന പരസ്യ ക്രെഡിറ്റുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റസ്ട്രി

FK News

ശേഷി ഉയര്‍ത്താന്‍ ഗോദ്‌റേജ് അപ്ലയന്‍സസ് 700 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: 2022 ഓടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 19 ലക്ഷം യൂണിറ്റ് വര്‍ധിപ്പിക്കാന്‍ 700 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് അറിയിച്ചു. പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റായി അപ്ലയന്‍സസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നു. പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനും പ്രവര്‍ത്തന വിഭാങ്ങള്‍

FK News

ഇന്ത്യയിലെ മൊബീല്‍ ഡാറ്റ ഉപയോഗം മൂന്ന് മടങ്ങ് വര്‍ധിക്കും: എറിക്‌സണ്‍

ന്യുഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന ഉയര്‍ന്ന വളര്‍ച്ചയും സ്മാര്‍ട്ട്‌ഫോണിന്റെ ശരാശരി ഉപയോഗത്തിലുണ്ടായ വര്‍ധനയും കാരണം 2025നുള്ളില്‍ ഇന്ത്യയിലെ മൊത്തം മൊബീല്‍ ഡാറ്റാ ട്രാഫിക് മൂന്നിരട്ടിയായി ഉയരുമെന്ന് എറിക്‌സണിന്റെ ഏറ്റവും പുതിയ മൊബിലിറ്റി റിപ്പോര്‍ട്ട്. പ്രതിമാസം 22 എക്‌സാബൈറ്റുകള്‍ (ഇബി) എന്ന നിലയിലേക്ക്

FK News

യുപി, പഞ്ചാബ്, ഹരിയാന-വിള മാലിന്യം കത്തിക്കുന്നത് 19% കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് വിള മാലിന്യങ്ങളുടെ കത്തിക്കല്‍. രാജ്യ തലസ്ഥാനത്തെ അതി രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങള്‍ക്കും സമീപ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളില്‍ നിലനില്‍ക്കുന്ന ഈ രീതി കാരണമാകുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ പരിശ്രമങ്ങളുടെ ഫലമായി

FK News

ജമ്മു& കശ്മീരില്‍ എയര്‍ടെലിന് നഷ്ടമായത് 30 ലക്ഷം ഉപയോക്താക്കളെ

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ നെറ്റ്‌വര്‍ക്ക് വിലക്ക് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണത്തെ ബാധിച്ചു. ഭാരതി എയര്‍ടെല്ലിന് 30 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായി. വോഡഫോണ്‍ ഐഡിയയ്ക്കും ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു

FK News

പ്രൊഫ. വി മുകുന്ദ ദാസ് ഡോ. കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും

കൊച്ചി: ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനമായ നാളെ ക്ഷീരദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോര്‍ സെന്റനറി ഹാളില്‍ വച്ച് മില്‍മയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്

FK News

സംരംഭം തുടങ്ങാനുള്ള വിവരങ്ങള്‍ ലഭ്യമാക്കി ഫോക്കസ്‌കേരള ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്

തൃശ്ശൂര്‍: ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളികള്‍ നാട്ടിലേക്ക് തിരിച്ചുവന്നാല്‍ അനുയോജ്യമായ ഒരു സംരംഭം തുടങ്ങാന്‍ സഹായിക്കുന്ന എല്ലാവിവരങ്ങളും ലഭ്യമാക്കുന്ന വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന ശില്‍പ്പശാല ഡിസംബര്‍ 30ന്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമേഗ സര്‍വീസസ്