നൂണിന്റെ യെല്ലോ ഫ്രൈഡേ വിപണനമേള നാളെ ആരംഭിക്കും

നൂണിന്റെ യെല്ലോ ഫ്രൈഡേ വിപണനമേള നാളെ ആരംഭിക്കും

ഇ-കൊമേഴ്‌സ് സംരംഭമായ നൂണിന്റെ യെല്ലോ ഫ്രൈഡേ വിപണന മേള നാളെ ആരംഭിക്കും. മൊബീല്‍, ഹോം, ബ്യൂട്ടി, സുഗന്ധദ്രവ്യങ്ങള്‍, ഫാഷന്‍ എന്നീ ശ്രേണികളില്‍ 80 ശതമാനം വരെ വിലക്കിഴിവ് യെല്ലോ ഫ്രൈഡേ വിപണന മേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് നൂണ്‍ അറിയിച്ചു.സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലബ്ബറും കൂടി ആരംഭിച്ച സംയുക്ത സംരംഭമാണ് നൂണ്‍. 2017ല്‍ സൗദിയില്‍ ആരംഭിച്ച നൂണ്‍ പിന്നീട് യുഎഇയിലേക്കും ഈജിപ്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. യെല്ലോ ഫ്രൈഡേ സെയില്‍ 6 ദിവസം നീണ്ടുനില്‍ക്കും.

Comments

comments

Categories: Arabia