ദുബായ്: ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതിയുടെ ഭാഗമായി മുസാനദ എന്ന പേരില്‍ അറിയപ്പെടുന്ന അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയും അബുദാബി ഡിപ്പാര്‍ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജും ചേര്‍ന്ന് യുഎഇയില്‍ നാല് പുതിയ കിന്‍ഡര്‍ഗാര്‍ഡനുകള്‍ ആരംഭിക്കുന്നു. 45.5 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ അബുദാബിയിലും അല്‍ എയ്നിലും രണ്ടുവീതം കിന്ഡര്ഗാര്ഡനുകളാണ് ആരംഭിക്കുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1,440 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. 12 മാസത്തിനുള്ളില്‍ കിന്ഡര്ഗാര്ഡനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുസാനദ അറിയിച്ചു.
Comments
Categories:
Arabia