ടൊയോട്ടയുടെ കാര്‍ വായ്പ 30 മിനിറ്റില്‍

ടൊയോട്ടയുടെ കാര്‍ വായ്പ 30 മിനിറ്റില്‍

അതിവേഗ കാര്‍വായ്പ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ ജാപ്പനീസ് ഓട്ടോ കമ്പനിയായ ടൊയോട്ട. അപേക്ഷിച്ച് 30 മിനിറ്റിനുള്ളില്‍ കാര്‍ വായ്പ ലഭ്യമാകുന്നതിനുള്ള സജ്ജീകരണമാണ് ടൊയോട്ട ഒരുക്കുന്നത്. തത്കാല്‍ ലോണ്‍ എന്നാണ് പുതിയ സേവനത്തിന്റെ പേര്. ടൊയോട്ടയും കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സും തമ്മിലുള്ള സംയുക്ത സംരംഭമായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പാണ് വായ്പ വായ്പാ സേവനം നല്‍കുന്നത്. ടൊയോട്ട ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സംരംഭത്തിലൂടെയായിരിക്കും വായ്പാ പ്രക്രിയ പ്രൊസസ് ചെയ്യുക. എക്‌സ്-ഷോറൂം വിലയുടെ 85 ശതമാനത്തോളം വായ്പയായി ലഭിക്കും. സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിച്ചായിരിക്കും വായ്പ ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.

Comments

comments

Categories: Auto