ടെസ്ലയുടെ ചൈനീസ് നിര്‍മിത കാറുകള്‍ ജനുവരിയില്‍

ടെസ്ലയുടെ ചൈനീസ് നിര്‍മിത കാറുകള്‍ ജനുവരിയില്‍

സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല തങ്ങളുടെ ചൈനീസ് നിര്‍മിത കാറുകള്‍ വരുന്ന ജനുവരിയില്‍ വിതരണം ചെയ്ത് തുടങ്ങും. ടെസ്ലയുടെ പ്രശസ്തമായ മോഡല്‍ 3 കാറുകളാണ് ജനുവരി അവസാനത്തോടെ ഉപഭോക്താക്കളിലേക്കെത്തുക. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ വിപണിയായ ചൈനയില്‍ അതോടെ ടെസ്ല വേരുറപ്പിച്ച് തുടങ്ങും. ചൈനയിലെ ഉല്‍സവ സീസണ്‍ തുടങ്ങുന്നത് ജനുവരി 25നാണ്. അതോടു കൂടി കാറുകള്‍ എത്തിക്കാനാകുമെന്നാണ് മസ്‌ക്കിന്റെ പ്രതീക്ഷ.

ചൈനയിലെ ആദ്യ പൂര്‍ണ വിദേശ ഉടമസ്ഥതയിലുള്ള ഫാക്റ്ററിയാണ് ടെസ്ലയുടേത്. അമേരിക്ക് പുറത്ത് ടെസ്ലയ്ക്കുള്ള ആദ്യ ഫാക്റ്ററിയും ഇതുതന്നെ. ഷാംഗ്ഹായ് ഗിഗാ ഫാക്റ്ററിയെന്നാണ് മസ്‌ക്കിന്റെ ചൈനീസ് സംരംഭത്തിന്റെ പേര്.

Comments

comments

Categories: Auto