ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ സര്‍വീസ് ക്യാമ്പ്

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ സര്‍വീസ് ക്യാമ്പ്

ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 400 നഗരങ്ങളിലെ ടാറ്റ മോട്ടോഴ്‌സിന്റെ 650തിലധികം അംഗീകൃത സര്‍വീസ് സെന്ററുകള്‍ മുഖേന നിലവിലെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. നവംബര്‍ 21ന് ആരംഭിച്ച സൗജന്യ സര്‍വീസ് ക്യാമ്പ് 30വരെ നീണ്ടു നില്‍ക്കും. ഉപഭോക്താക്കളുമായുള്ള ബ്രാന്‍ഡ് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുന്നതിനുമാണ് ക്യാമ്പെന്ന് കമ്പനി.

മെഗാ സര്‍വീസ് ക്യാമ്പ് ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സൗജന്യ വാഹന ആരോഗ്യ പരിശോധന, കാര്‍ ടോപ്പ് വാഷ് എന്നിവയും ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സ്, ഓയില്‍, ആക്‌സസറീസ്, ലേബര്‍ ചാര്‍ജുകള്‍ എന്നിവയ്ക്ക് 10 ശതമാനം വരെ കിഴിവും ലഭിക്കും. കൂടാതെ മൂല്യവര്‍ദ്ധിത സേവനങ്ങള്‍, വാഹന ഇന്‍ഷുറന്‍സ്, ടാറ്റ കാറുകളുടെ എക്‌സ്‌ചേഞ്ച് എന്നിവയില്‍ മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുമ്പത്തെ നാല് ക്യാമ്പുകളില്‍ കമ്പനി 4 ലക്ഷത്തിലധികം കാറുകള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News