ഒമേഗ -3 എഡിഎച്ച്ഡി മെച്ചപ്പെടുത്തും

ഒമേഗ -3 എഡിഎച്ച്ഡി മെച്ചപ്പെടുത്തും

ഒമേഗ -3 ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ക്ക് യുവാക്കളില്‍ ശ്രദ്ധക്കുറവുണ്ടാക്കുന്ന ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി)രോഗം കുറയ്ക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും കഴിയുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വികസനത്തിനും പ്രവര്‍ത്തനത്തിനും തടസ്സം സൃഷ്ടിക്കുന്ന ഒരു തലത്തിലേക്ക് ഒരു വ്യക്തിയുടെ അശ്രദ്ധമാറുന്നതിനെ അഥവാ ഹൈപ്പര്‍ ആക്റ്റിവിറ്റിയുടെയും ആവേശത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ് എഡിഎച്ച്ഡി.

സെന്റേഴസ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, യുഎസില്‍ ആറു ദശലക്ഷത്തിലധികം കുട്ടികള്‍ ഈ രോഗത്തിന് അടിപ്പെടുന്നു. പുതിയ പഠനത്തില്‍, ലണ്ടനിലെ കിംഗ്‌സ് കോളേജ്, തായ്വാനിലെ തായ്ചുങിലെ ചൈന മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞര്‍ എഡിഎച്ച്ഡി ഉള്ള യുവാക്കളുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ ഒമേഗ 3 ഫിഷ് ഓയില്‍ സപ്ലിമെന്റുകളുടെ ഫലത്തെക്കുറിച്ച് പരിശോധിച്ചു, ആറു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 12 ആഴ്ചകളിലായി യുവാക്കള്‍ക്ക് ഉയര്‍ന്ന അളവില്‍ ഒമേഗ -3 ഫാറ്റി ആസിഡ് നല്‍കിയപ്പോള്‍ രക്തത്തില്‍ ഏറ്റവും കുറഞ്ഞ ഇപിഎ എന്ന ഫാറ്റി ആസിഡ് കുറഞ്ഞതായി താണപ്പെട്ടു. ഇത് മെച്ചപ്പെട്ട ശ്രദ്ധയും ജാഗ്രതയും ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ഘടകമാണ്.

ഒമേഗ -3 സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ചില പ്രതികൂല ഫലങ്ങളും ഗവേഷണം കണ്ടെത്തി. എഡിഎച്ച്ഡിയുമായി യുവാക്കളെ ചികിത്സിക്കുമ്പോള്‍ സൈക്യാട്രിസ്റ്റുകള്‍ വ്യക്തിഗത മരുന്ന് സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശാരീരികപ്രവര്‍ത്തനത്തില്‍ നിരവധി നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു കൂട്ടം പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ -3.

Comments

comments

Categories: Health