ജിഎസ്ടി ഫയലിംഗുകള്‍ 8.2% വര്‍ധിച്ച് 64.8 ലക്ഷത്തിലെത്തി

ജിഎസ്ടി ഫയലിംഗുകള്‍ 8.2% വര്‍ധിച്ച് 64.8 ലക്ഷത്തിലെത്തി

ജിഎസ്ടിഎന്‍ റിട്ടേണ്‍ ഫയലിംഗ് സംവിധാനം ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍

ന്യൂഡെല്‍ഹി: ജിഎസ്ടിആര്‍ 3 ബി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസമായ ബുധനാഴ്ച ഫയല്‍ ചെയ്ത റിട്ടേണുകളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് പരോക്ഷ ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. 18.3 ലക്ഷം റിട്ടേണുകളാണ് ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക് വഴി അവസാന ദിവസം സമര്‍പ്പിപ്പപ്പെട്ടത്. ഒക്‌റ്റോബറില്‍ അവസാന ദിവസം 12.2 ലക്ഷം റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്.

നവംബറില്‍ ഇതുവരെ സമര്‍പ്പിച്ച റിട്ടേണ്‍ മുന്‍മാസത്തില്‍ നിന്ന് 8.2 ശതമാനം ഉയര്‍ന്ന് 64.8 ലക്ഷമായി. കഴിഞ്ഞ മാസം ഇത് 59.9 ലക്ഷമായിരുന്നു. ഫയലിംഗ് നടപടിക്രമം ബിസിനസുകള്‍ പാലിക്കുന്നതില്‍ ന്യായമായ പുരോഗതിയുണ്ടെന്നാണ് സിബിഐസി വിലയിലുത്തുന്നത്. കൂടാതെ ജിഎസ്ടിഎന്‍ റിട്ടേണ്‍ ഫയലിംഗ് സംവിധാനം ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അവസാന ദിവസങ്ങളില്‍ നെറ്റ്‌വര്‍ക്കിലെ ഭാരം വര്‍ധിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ റിട്ടേണ്‍ സമര്‍പ്പണം അവസാനത്തേക്ക് ആക്കുന്നത് ഒഴിവാക്കാന്‍ ബിസിനസുകള്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഒക്‌റ്റോബറില്‍ 95,380 കോടി രൂപയുടെ ജിഎസ്ടി സമാഹരണമാണ് നടന്നിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം പ്രതിമാസം 1 ലക്ഷം കോടിക്കു മുകളില്‍ ജിഎസ്ടി കളക്ഷന്‍ എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഭൂരിഭാഗം മാസങ്ങളിലും അത് സാധ്യമായിട്ടില്ല. എങ്കിലും ജിഎസ്ടി നെറ്റ് വര്‍ക്ക്ുമായി ബന്ധപ്പെട്ട് ബിസിനസുകള്‍ ഉന്നയിച്ചിരുന്ന പരാതികള്‍ ഏറക്കുറേ പരിഹരിക്കപ്പെട്ടതായാണ് വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy
Tags: GST