54 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളുമായി ദുബായ് എയര്‍ഷോ സമാപിച്ചു

54 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളുമായി ദുബായ് എയര്‍ഷോ സമാപിച്ചു

220 വിമാന ഓര്‍ഡറുകളാണ് എയര്‍ബസ് സ്വന്തമാക്കിയത്

ദുബായ്: 54 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇടപാടുകള്‍ക്ക് സാക്ഷിയായി ഇത്തവണത്തെ ദുബായ് എയര്‍ഷോ സമാപിച്ചു. അമേരിക്കന്‍ വിമാനനിര്‍മാതാക്കളായ ബോയിംഗിനെ കടത്തിവെട്ടി എയര്‍ബസ് ഇത്തവണ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ സ്വന്തമാക്കി.

ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്ന എയര്‍ഷോയില്‍ 220 വിമാന ഓര്‍ഡറുകളാണ് എയര്‍ബസ് സ്വന്തമാക്കിയത്. ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യയില്‍ നിന്നുള്ള വീതികുറഞ്ഞ വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറാണ് ഇതില്‍ പ്രധാനം. അതേസമയം എമിറേറ്റ്‌സ് കമ്പനിയില്‍ നിന്നും എ330 നിയോ വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ സ്വന്തമാക്കാന്‍ എയര്‍ബസിന് സാധിച്ചില്ല.

17.4 ബില്യണ്‍ ഡോളറിന്റെ 95 കരാറുകളിലാണ് ബോയിംഗ് കമ്പനി ഒപ്പുവെച്ചത്. രണ്ട് വലിയ വിമാന അപകടങ്ങള്‍ക്ക് കാരണമായ ബോയിംഗിന്റെ 737 മാക്‌സ് വിമാനങ്ങള്‍ക്കും ഇത്തവണ് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. അപകടങ്ങളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഈ മോഡലിലുള്ള വിമാനങ്ങള്‍ നിലത്തിറക്കിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകളില്‍ വിജയിച്ചതിന് ശേഷമായിരിക്കും ഇവ വീണ്ടും പറക്കുക.

ആകെ 25 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകളുമായി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് വിമാനക്കമ്പനി വാര്‍ത്തകളില്‍ ഇടം നേടി.ബോയിംഗിന്റെ 40 ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്കാണ് എമിറേറ്റ്‌സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേസമയം പറഞ്ഞ സമയത്ത് വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് 150, 777എക്‌സ് വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ എമിറേറ്റ്‌സ് 126 ആയി പരിഷ്‌കരിച്ചു. 50 എയര്‍ബസ് എ350 വിമാനങ്ങളും എമിറേറ്റ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia

Related Articles