ചൈനയുടെ 2018ലെ ജിഡിപി പുതുക്കി, 2.1 %

ചൈനയുടെ 2018ലെ ജിഡിപി പുതുക്കി, 2.1 %

ബെയ്ജിംഗ്: ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എന്‍ബിഎസ്) ഏറ്റവും പുതിയ കണക്കുകൂട്ടലുകളെ തുടര്‍ന്ന് 2018 ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 91.93 ട്രില്യണ്‍ യുവാന്‍ (13.08 ട്രില്യണ്‍ ഡോളര്‍) ആയി പുതുക്കി രേഖപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ കണക്കൂകൂട്ടി രേഖപ്പെടുത്തിയരുന്നതിനേക്കാള്‍ 2.1 ശതമാനം അധികമാണിത്. ഇത് ജിഡിപി വളര്‍ച്ചാ നിരക്കില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നതല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

2018ലെ ജിഡിപി സംബന്ധിച്ച അന്തിമമായ അവലോകനമാണ് ചൈന പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസില്‍ നിന്നുള്ള വിവരങ്ങളും ഇതില്‍ പരിഗണിക്കപ്പെട്ടു. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രഥമ വ്യവസായിക മേഖലകള്‍ക്ക് ജിഡിപിയില്‍ കണക്കു കൂട്ടിയിരുന്ന പങ്കില്‍ 0.1 ശതമാനത്തിന്റെയും ദ്വിതീയ വ്യവസായങ്ങളുടെ പങ്കില്‍ 1 ശതമാനത്തിന്റെയും ഇടിവുണ്ടായി. എന്നാല്‍ തൃതീയ വ്യവസായങ്ങളായി കണക്കാക്കുന്നവയുടെ സംഭാവന പുതുക്കിയ കണക്കുകള്‍ പ്രകാരം 1.1 ശതമാനം ഉയര്‍ന്നു.

Comments

comments

Categories: Business & Economy
Tags: China GDP, GDP