‘തൊഴിലിടങ്ങളിലെ എച്ച്ആര്‍ നയങ്ങള്‍ സ്ത്രീസൗഹൃദമാകണം’

‘തൊഴിലിടങ്ങളിലെ എച്ച്ആര്‍ നയങ്ങള്‍ സ്ത്രീസൗഹൃദമാകണം’

കേരള മാനേജ്മെന്റ് അസോസിയേഷന്‍ വനിതാ നേതൃത്വ സമ്മേളനം സംഘടിപ്പിച്ചു

കൊച്ചി: നേതൃത്വപാടവം സ്ത്രീകള്‍ക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവാണെന്നും ഉചിതമായ സമയത്തു കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.എം ബീന ഐഎഎസ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് വുമണ്‍ ലീഡര്‍ഷിപ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജനനം മുതല്‍ ഓരോ സ്ത്രീയും നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. മാനേജ്‌മെന്റ് മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ വീടുകളില്‍ പലവിധ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ചേര്‍ത്ത് നിര്‍ത്തി മുന്‍ നിരയിലേക്ക് ഉയര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയും. എല്ലാ അഭിപ്രായങ്ങളും കേള്‍ക്കാനും അവ ഉള്‍ക്കൊള്ളാനും ദീര്‍ഘ ദൃഷ്ടിയോടെ കാര്യങ്ങള്‍ ചെയ്യാനും അവ നടപ്പിലാക്കാനും സ്ത്രീകള്‍ക്ക് സാധിക്കും. കേരളത്തില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ ഏറെ മുന്നേറി എന്നത് സ്ത്രീ മുന്നേറ്റത്തിന് ഏറെ പ്രാധാന്യം നല്‍കി. കുടുംബശ്രീ പോലുള്ള പദ്ധതികള്‍ സ്ത്രീ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചു.

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നവരാണ്. സാമൂഹിക വിഷയങ്ങളില്‍ അവര്‍ ഏറെ ശ്രദ്ധിക്കുന്നുവെന്നും ഡോ.ബീന പറഞ്ഞു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കണമെന്നും തൊഴിലിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്നും എച്ച്ആര്‍ നയങ്ങള്‍ മാറണമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ പറഞ്ഞു. ചടങ്ങില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജിബു പോള്‍, ഡബ്ല്യുഎംഎഫ് ചെയര്‍പേഴ്‌സന്‍ എല്‍ നിര്‍മല, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ചു കള്‍ച്ചറല്‍ ചെയ്ഞ്ചസ് ഫോര്‍ ന്യൂ നോര്‍മല്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. വെര്‍ക്കെന്നെര്‍ ബിസിനസ് അസ്സോസിയേറ്റ് ഡയറക്ടര്‍ മീര ഹരിദാസ്, ഫുള്‍ കോണ്ടാക്റ്റ് ഇന്ത്യ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ജോഫിന്‍ ജോസഫ്, റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ ഹിബ അലി മുബാറക്, സംവിധായിക റോഷ്‌നി ദിനകര്‍, ഫാഷന്‍ ഡിസൈനര്‍ ശ്രീജിത് ജീവന്‍, ഡബ്ല്യുഎംഎഫ് അംഗം രാജശ്രീ ഷേണായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

comments

Categories: FK News
Tags: HR, Work place