ഇനി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക റോബോട്ടുകള്‍

ഇനി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക റോബോട്ടുകള്‍

ഫെഡ്‌റിക്രൂട്ട്’ എന്ന എച്ച്ആര്‍ ഉപകരണം വഴി ഉദ്യോഗസ്ഥ തെഞ്ഞെടുപ്പ് പ്രക്രിയ ഏതാണ്ട് മുഴുവനായും കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായി മാറും

റോബോട്ടിക് അഭിമുഖം, സൈക്കോമെട്രിക് രീതികള്‍, ഗെയിമുകള്‍ എന്നിവയിലൂടെ ശേഖരിക്കുന്ന ഡാറ്റാ പോയ്ന്റുകളുടെ സഹായത്തോടെ ഉദ്യോഗാര്‍ത്ഥിയുടെ 360 ഡിഗ്രി വിവരണം തയാറാക്കുകയാണ് ഫെഡ്‌റിക്രൂട്ട് ചെയ്യുന്നത്

-അജിത് കുമാര്‍ കെ കെ, ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ മേധാവി

മുംബൈ: രാജ്യത്തെ സാമ്പ്രദായിക എച്ച്ആര്‍, നിയമന രീതികളെയാകെ മാറ്റിമറിക്കുന്ന റോബോട്ട് വിപ്ലവവുമായി ആലുവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക്. ഇനിമുതല്‍ ഫെഡറല്‍ ബാങ്കിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക കൃതൃിമബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ പ്രക്രിയയിലൂടെയായിരിക്കും. ആഭ്യന്തരബാങ്കിംഗ് മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ ചുവടുവെപ്പാണ് ഫെഡറല്‍ ബാങ്കിന്റേത്.

‘ഫെഡ്‌റിക്രൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന മാനവവിഭവ ഉപകരണം വഴി ഉദ്യോഗസ്ഥ തെഞ്ഞെടുപ്പ് പ്രക്രിയ ഏതാണ്ട് മുഴുവനായും കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായി മാറുകയാണ്. അവസാന ഘട്ടത്തില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയുടെ സമയത്ത് മാത്രമായിരിക്കും മാനുഷിക ഇടപെടലിന്റെ ആവശ്യം വരിക. യോജിച്ച ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തിയശേഷം ഓഫര്‍ ലെറ്റര്‍ അയക്കുന്നതോടുകൂടിമാത്രമേ ‘ഫെഡ്‌റിക്രൂട്ട്’ റോബോട്ടിന്റെ ജോലി അവസാനിക്കുകയുള്ളൂ. എച്ച്ഡിഎഫ്‌സി അടക്കമുള്ള ബാങ്കുകള്‍ പ്രാഥമിക പരീക്ഷയ്ക്ക് കൃത്രിമബുദ്ധി ഉപയോഗിക്കുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യ ആദ്യമായി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നത് ഫെഡറല്‍ ബാങ്കാണ്.

ഒക്‌റ്റോബര്‍ മുതല്‍ ഇതുവരെ 350 പ്രൊബേഷണറി ഓഫീസര്‍മാരെ തെരഞ്ഞെടുത്തുവെന്നും, അതില്‍ 150 പേര്‍ പുതിയ സംവിധാനമുപയോഗിച്ചുതുടങ്ങിയ ആദ്യമാസം തന്നെ ആയിരുന്നുവെന്നും ബാങ്കിന്റെ എച്ച്ആര്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രാജ് ഗോപാല്‍ വ്യക്തമാക്കി. ബാക്കി 350 ഉദ്യോഗാര്‍ത്ഥികളെ ഡിസംബറോടെ തിരഞ്ഞെടുത്ത് 700 പേരെന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: robots