പാലാരിവട്ടത്ത് ഇനി ഭാരപരിശോധന

പാലാരിവട്ടത്ത് ഇനി ഭാരപരിശോധന

പരിശോധന നടത്തേണ്ടത് ഏത് സ്ഥാപനമാണെന്ന് സര്‍ക്കാരിന് തീരുമാനിക്കാം

കൊച്ചി: നിര്‍മാണ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി. പാലത്തില്‍ ഭാരപരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ എടുത്താല്‍ മതിയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൂന്നുമാസത്തിനകം പാലത്തില്‍ ഭാരപരിശോധനനടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഭാരപരിശോധനയുടെ ചെലവ് പാലത്തിന്റെ നിര്‍മാണക്കരാറുകാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണം. എന്നാല്‍ പരിശോധന നടത്തേണ്ടത് ഏത് സ്ഥാപനമാണെന്നകാര്യം സര്‍ക്കാരിന് തീരുമാനിക്കാം. പാലം പൊളിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാരപരിശോധന നടത്താനാവുന്നതിനും അപ്പുറമുള്ള വിള്ളലുകള്‍ പാലത്തിലുണ്ടെന്നും, അത് പൊളിക്കുവാനുള്ള തീരുമാനം വിദഗ്ധസംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലുണ്ടായതാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന് പാലം പുതുക്കിപ്പണിയുടെ മേല്‍നോട്ട ചുമതല നല്‍കി സര്‍ക്കാര്‍ മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ഇതോടെ അവതാളത്തിലാകും. ഭാരപരിശോധന നടത്താതെ പാലം പൊളിക്കുന്നത് ദുരൂഹമാണെന്ന് കരാറുകാരുടെ സംഘടനയും ആരോപിച്ചിരുന്നു.

Comments

comments

Categories: FK News