ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ഡാറ്റാ സമാഹരണം മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണി

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ഡാറ്റാ സമാഹരണം മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണി

‘നിരീക്ഷണ ഭീമന്മാര്‍’ എന്നാണ് ഈ കമ്പനികളെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുടരുന്ന ഡാറ്റാ ശേഖരണത്തില്‍ അധിഷ്ഠിതമായ ബിസിനസ്സ് മോഡല്‍ ലോകവ്യാപകമായി മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ലിന്റെ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ അവരുടെ വിവരങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് അതിന്റെ അടിസ്ഥാനത്തില്‍ വലവിരിക്കുന്ന രീതിയിലുള്ള തും അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന തരത്തിലതുമായ പരസ്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. അഭിപ്രായങ്ങള്‍ പ്രകടമാക്കുന്നതിനുള്ള അവകാശങ്ങളെ വരെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കുന്നുവെന്ന് സംഘടന വാദിച്ചു. ‘നിരീക്ഷണ ഭീമന്മാര്‍’ എന്നാണ് ഈ കമ്പനികളെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.

കമ്പനികളുടെ നിരീക്ഷണ അധിഷ്ഠിത ബിസിനസ്സ് മോഡലിന് അനുസരിച്ച് ക്രമീകരിച്ച മനുഷ്യാവകാശ സംവിധാനത്തിന് അനുസരിച്ച മനുഷ്യാവകാശം മാത്രമാണ് ഓണ്‍ലൈനില്‍ ള്ളത്. സര്‍വവ്യാപിയായ നിരീക്ഷണത്തിലൂടെ, രണ്ട് ഓണ്‍ലൈന്‍ ഭീമന്മാര്‍ക്കും കഴിയും ലണ്ടന്‍ വലിയ അളവിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. ഇത് ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായും ഉപയോഗിക്കപ്പെടാം എന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ടെക് ഭീമന്‍മാരും ഓണ്‍ലൈനിലെ പ്രാഥമിക ശൃംഖലകള്‍ എന്ന നിലയില്‍ ജനങ്ങളുടെ ആധുനിക ഡിജിറ്റല്‍ ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുകയാണ്. കമ്പനികള്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ ലഭിക്കുന്ന വന്‍ നിയന്ത്രണം മനുഷ്യാവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ അനിവാര്യമായ നിയമങ്ങള്‍ തയാറാക്കുന്നതിന് സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ സേവനങ്ങളിലേക്കുള്ള പ്രവശനം ഉറപ്പാക്കുന്നതിനൊപ്പം ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതുമായ നിയമങ്ങള്‍ അനിവാര്യമാണ്.

ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്നും തങ്ങളുടെ ഡാറ്റ പങ്കുവെക്കുന്നതില്‍ പൂര്‍ണ നിയന്ത്രണം ഉപയോക്താക്കള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിനോട് ഫേസ്ബുക്ക് പ്രതികരിച്ചിട്ടുള്ളത്. ആപ്പുകള്‍ ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുന്‍ കരുതലുകളും എടുക്കുന്നത്. ഡാറ്റാ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളുടെ പരിധി സംബന്ധിച്ചും ഏകീകൃതമായൊരു നിയമനിര്‍മാണം സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഫേസ്ബുക്ക് സഹ സ്ഥാപകന്‍ മാര്‍ക്കി സുക്കര്‍ ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. നിരീക്ഷണ അധിഷ്ഠിതമാണ് തങ്ങളുടെ ബിസിനസ് എന്ന വാദത്തെ കമ്പനി ശക്തമായി എതിര്‍ത്തു.
റിപ്പോര്‍ട്ടിനോട് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും പരസ്യ ദാതാക്കള്‍ കൈമാറുന്ന ഡാറ്റ പരിമിതപ്പെടുത്തുമെന്ന് ഈ മാസം ആദ്യം ഗൂഗിള്‍ പറഞ്ഞിരുന്നു. ലൊക്കേഷന്‍ ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: FK News