എക്‌സ്‌പോ 2020യില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് നിരോധനം

എക്‌സ്‌പോ 2020യില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് നിരോധനം

സുരക്ഷാ ആശങ്ക മൂലം എക്‌സ്‌പോ 2020യില്‍ ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചു. ആരോഗ്യം, സുരക്ഷ, സന്ദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം എന്നിവ കണക്കിലെടുത്ത് ഇ-സ്‌കൂട്ടറുകള്‍ അടക്കമുള്ള വ്യക്തിഗത ഗതാഗത വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും എക്‌സ്‌പോ 2020യില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. അതേസമയം വീല്‍ചെയറുകള്‍ക്കും കുട്ടികളെ വഹിക്കുന്ന സ്‌ട്രോളറുകള്‍ക്ക് നിരോധനം ബാധകമല്ല. ഇ-സക്ൂട്ടറുകള്‍ ഉള്‍പ്പെട്ടിട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുകയും അമേരിക്കന്‍ ഗതാഗത കമ്പനിയായ ലിഫ്റ്റ് അടക്കം ഇ-സ്‌കൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ഇ-സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ ദുബായ് ആര്‍ടിഎ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Comments

comments

Categories: Arabia