ഡെല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തുന്നത് വന്‍ സാമ്പത്തിക ബാധ്യത

ഡെല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തുന്നത് വന്‍ സാമ്പത്തിക ബാധ്യത

1990 മുതല്‍ 2013 വരെ വായു മലിനീകരണം കാരണം ഇന്ത്യക്ക് നഷ്ടമായത് 560 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തെ മാലിന്യ വിമുക്തമാക്കാന്‍ ചെലവഴിക്കേണ്ടി വരിക വന്‍ തുകയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദിനം പ്രതി രൂക്ഷമായികൊണ്ടിരുക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ചെലവുകളില്‍ വര്‍ധനവുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1990 നും 2003 നും ഇടയില്‍ വായുമലിനീകരണം കാരണം 560 ബില്യണ്‍ ഡോളറാണ് രാജ്യത്തിന് നഷ്ടം സംഭവിച്ചത്. നേരത്തെയുള്ളതിനേക്കാള്‍ നാലിരട്ടിയുടെ വര്‍ധനവാണിത്. ലോകബാങ്കിന്റേതാണ് ഈ കണക്കുകള്‍.

ലോകത്തിലെ ഏറ്റവും മലിനീകരക്കപ്പെട്ട നഗരമാണ് ഡെല്‍ഹി എന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സര്‍ക്കാര്‍ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദൗത്യസേനയെ നിയോഗിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും മലിനീകരത്തിന്റെ തോത് തലസ്ഥാന നഗരില്‍ ആശങ്കയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ നിലവിലെ അവസ്ഥ ആരോഗ്യമുള്ള ആളുകളെ ബാധിക്കുമെന്നും ഒപ്പം രോഗാവസ്ഥയിലുള്ളവരെ ഗുരുതരമായി ബാധിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

നിലവിലെ അന്തരീക്ഷ മലിനീകരണം എല്ലാവരെയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ അംബാസഡറും ഡിപ്ലോമാറ്റിക് കോര്‍പ്‌സിന്റെ ഉപദേശകനുമായ ഫ്രാങ്ക് ഹാന്‍സ് കാസ്റ്റെല്ലാനോസ് പറയുന്നു.

തലസ്ഥാന നഗരിയിലെ മലിനീകരണ ആശങ്കകള്‍ ആളുകളെ വിദേശത്തോ അല്ലെങ്കില്‍ മറ്റ് നഗരങ്ങളിലേക്കോ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് വ്യവസായ ഗ്രൂപ്പായ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

ജൂണില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായതിനൊപ്പം അന്തരീക്ഷ മലിനീകരണ പ്രശ്‌നവും മോദി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും വളര്‍ച്ചയില്‍ പുരോഗതി ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.

ഡെല്‍ഹിയിലെ മലിനീകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്റ്റെര്‍ലിംഗ് ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടിവും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വി വാണ്ടിന്റെ സ്ഥാപകനുമായ നതാഷ മുധാര്‍ പറഞ്ഞു. ഉന്നതതല എക്‌സിക്യൂട്ടൂവുകളെയും വിദഗ്ധരായ തൊഴിലാളികളെയും നഗരത്തില്‍ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs