മഹാരാഷ്ട്ര: വരുംദിസങ്ങളില്‍ ചിത്രം വ്യക്തമാകും

മഹാരാഷ്ട്ര: വരുംദിസങ്ങളില്‍ ചിത്രം വ്യക്തമാകും

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തത കൈവരുമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. സേന-മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡിസംബര്‍ ആദ്യ വാരം അധികാരമേല്‍ക്കുമെന്നും റാവുത്ത് ഉറപ്പിച്ചു പറഞ്ഞു. വിവിധ കോണുകളില്‍ നിയമസഭാ സാമാജികരെ വശീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടിയായി റാവുത്ത്, ഇത്തരം സിദ്ധാന്തങ്ങള്‍ ഒരു ശിവസേന സര്‍ക്കാരിനെ കാണാന്‍ ആഗ്രഹിക്കാത്തവരുടെ ഗൂഢാലോചനയാണെന്ന് പറഞ്ഞു. സേനയില്‍, തീരുമാനമെടുക്കല്‍ വേഗത്തിലാണ്. എന്‍സിപിയില്‍ അതിനായി കുറച്ച് സമയമെടുക്കും. കോണ്‍ഗ്രസിന് അതിന്റേതായ പഴയ പാരമ്പര്യങ്ങളും ഉണ്ട്. അതിനാല്‍ ഏത് തീരുമാനത്തിലും എത്തിച്ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics