മികച്ച അവസരമൊരുക്കി വമ്പന്‍ വായ്പാ മേള

മികച്ച അവസരമൊരുക്കി വമ്പന്‍ വായ്പാ മേള

ഐസിഐസിഐ ബാങ്ക്, അര്‍ധനഗര, ഗ്രാമീണ മേഖലകള്‍ ഫോക്കസ് ചെയ്ത് തത്സമയം വായ്പ അനുവദിക്കുന്ന ‘മഹാ ലോണ്‍ ധമാക്ക’ പ്രഖ്യാപിച്ചു. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ഉള്‍പ്പെടെ പ്രത്യേക ഉല്‍പ്പാദനകമ്പനികളുമായി ചേര്‍ന്ന് ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും അപ്പോള്‍ തന്നെ വായ്പ അനുവദിക്കും. ഓരോ ക്യാമ്പും രണ്ടു ദിവസത്തേക്കാണ്. വായ്പ ആവശ്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ രേഖകളുമായി ക്യമ്പിലെത്തി വായ്പയുമായി മടങ്ങാവുന്ന വിധത്തിലാണ് മഹാ ലോണ്‍ ധമാക്ക രൂപപ്പെടുത്തിയിട്ടുള്ളത്. 2020 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെ രണ്ടായിരത്തിലധികം ‘മഹാ ലോണ്‍’ ക്യാമ്പ് നടത്താനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യത്തെ ‘മഹാ ലോണ്‍ ധമാക്ക’യ്ക്ക് ഗുജറാത്തിലെ ബാണാസ്‌കന്ത ജില്ലയിലെ ദീസായില്‍ തുടക്കമിട്ടു.

ഇരുചക്രവാഹനങ്ങള്‍, ഫോര്‍ വീലര്‍, ട്രക്ക്, കാര്‍ഷികോപകരണങ്ങള്‍, ട്രാക്ടര്‍, വ്യക്തിഗത ലോണ്‍, സ്വര്‍ണപ്പണയം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വായ്പകള്‍ മഹാ ലോണ്‍ ധമാക്കയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പ്രത്യേക പാക്കേജും ലഭിക്കും. ക്യാമ്പിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക്, അവരവരുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടുള്ള വായ്പ ലഭ്യമാകും. വലിയ കമ്പനികളുടെ പരിസരങ്ങളില്‍ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ അപ്പോള്‍തന്നെ അനുവദിച്ചു നല്‍കും.രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് ഏറ്റവും വേഗം വായ്പ ലഭ്യമാക്കുകയാണ് മഹാ ലോണ്‍ ധമാക്കകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അനുപ് ബാഗ്ചി.

Comments

comments

Categories: FK News
Tags: loan

Related Articles