കീര്‍ത്തി സുരേഷ് ഉഷയുടെ ബ്രാന്‍ഡ് അംബാസഡര്‍

കീര്‍ത്തി സുരേഷ് ഉഷയുടെ ബ്രാന്‍ഡ് അംബാസഡര്‍

നടി കീര്‍ത്തി സുരേഷിനെ ഉഷാ ഇന്റര്‍നാഷണലിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ കീര്‍ത്തി (27) ഉഷാ ഇന്റര്‍നാഷണലിന്റെ തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഫാനുകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുക. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങുന്ന കീര്‍ത്തി സുരേഷ് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം അറിയപ്പെടുന്ന നടിയാണെന്ന് ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് (സ്വീവിംഗ് മെഷീന്‍സ് ആന്റ് അപ്ലയന്‍സസ്) ഹര്‍വീന്ദര്‍ സീംഗ് പറഞ്ഞു.

Comments

comments

Categories: Business & Economy