ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യം പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, വിവരങ്ങള്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ മുന്‍കാലങ്ങളിലും ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാലുടന്‍ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷം ഉണ്ടായ വിദ്യാഭ്യാസ പ്രതിസന്ധിയും ആസാദ് ഉന്നയിച്ചു.

Comments

comments

Categories: FK News