പണമിടപാടുകളില്‍ വ്യക്തതതേടി സിഎസ്ബി

പണമിടപാടുകളില്‍ വ്യക്തതതേടി സിഎസ്ബി

മുഖ്യ പ്രൊമോട്ടറായ ഫെയര്‍ഫാക്‌സിന് നിക്ഷേപമുള്ള കമ്പനികളുമായി പണമിടപാട് സാധ്യമാണോയെന്ന് ആര്‍ബിഐയോട് ബാങ്ക്

ന്യൂഡെല്‍ഹി: സഹോദര സ്ഥാപനങ്ങളുമായുള്ള പണമിടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടി കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) റിസര്‍വ് ബാങ്കിനെ സമീപിച്ചു. ബാങ്കിന്റെ 51% ഓഹരികള്‍ സ്വന്തമാക്കിയ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സക്ക് നിക്ഷേപമുള്ള മറ്റു കമ്പനികളുമായി ഇടപാടുകള്‍ സാധ്യമാണോയെന്നാണ് സിഎസ്ബി ആരാഞ്ഞിരിക്കുന്നതെന്ന് സിഇഒയായ സി വി ആര്‍ രാജേന്ദ്രന്‍ അറിയിച്ചു. വാട്‌സയുടെ നേതൃത്തിലുള്ള ഫെയര്‍ഫാക്‌സിന്് ഓഹരികളുള്ള തോമസ്‌കുക്ക് ഇന്ത്യ, ഐഐഎഫ്എല്‍ ഹോള്‍ഡിംഗ്്‌സ് എന്നീ കമ്പനികളുമായുള്ള ഇടപാടുകള്‍ സാധ്യമാണോയെന്നാണ് സിഎസ്ബി അന്വേഷിക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് തൃശൂര്‍ ആസ്ഥാനമാക്കിയ സിഎസ്ബിയുടെ ഭുരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഫെയര്‍ഫാക്‌സിന് അനുവാദം നല്‍കിയത്. ഒരു വിദേശ സ്ഥാപനത്തിന്് ആര്‍ബിഐ നല്‍കുന്ന ആദ്യ അനുമതിയായിരുന്നു അത്. ഏറ്റെടുക്കല്‍ സമയത്ത് ആര്‍ബിഐ മുന്നോട്ടുവെച്ച നിര്‍ദേശമനുസരിച്ചുള്ള ഓഹരി വില്‍പ്പന ഈ മാസം 22 നും 26 നുമിടക്ക് പൂര്‍ത്തീകരിക്കുവാനൊരുങ്ങുകയാണ് സിഎസ്ബി. ശരാശരി 193-195 രൂപ വിലയില്‍ 410 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്. ഫെയര്‍ഫാക്‌സിന് തങ്ങളുടെ 51% ഓഹരി അഞ്ചുവര്‍ഷത്തേക്ക് വഹിക്കാമെങ്കിലും പത്തുവര്‍ഷത്തുളളില്‍ പങ്കാളിത്തം 40 ശതമാനമായും പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ 15 ശതമാനമായും കുറയ്ക്കണം.

Comments

comments

Categories: Banking