വൈല്‍ഡ്ക്രാഫ്റ്റ് ട്രോളികള്‍ വിപണിയില്‍

വൈല്‍ഡ്ക്രാഫ്റ്റ് ട്രോളികള്‍ വിപണിയില്‍

അപ്‌റൈറ്റ്‌സ്, ഡഫ്ല്‍സ് എന്നിങ്ങനെ രണ്ട് തരത്തിലാണ് വോയേജര്‍ കളക്ഷന്‍ വിപണിയിലെത്തിയിരിക്കുന്നത്

കൊച്ചി: വൈല്‍ഡ്ക്രാഫ്റ്റ് പുതുതലമുറയിലെ യാത്രക്കാരെ ഉദ്ദേശിച്ച് ഉയര്‍ന്ന സൗകര്യങ്ങളുള്ള ട്രാവല്‍ കേസ് ട്രോളികള്‍ വിപണിയിലിറക്കി. മനോഹരമായ ഡിസൈനുകളില്‍ കൂടുതല്‍ ഉപയോഗമൂല്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വൈല്‍ഡ്ക്രാഫ്റ്റ് ട്രാവല്‍ കേസുകള്‍ ഇ-ടോഫ് മെറ്റീരിയലുപയോഗിച്ച് പ്രോ-ബോണ്ട് നാനോ-ടെക്നോളജി അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘകാലം ഈട് നില്‍ക്കും. വെള്ളം കടക്കാത്ത ഫാബ്രിക്, കൈത്തണ്ടയ്ക്ക് എളുപ്പമായ ടെലിസ്‌കോപിക് കൈപ്പിടികള്‍, എളുപ്പം ഉന്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന 360 ഡിഗ്രിയില്‍ തിരിയുന്ന മോഷന്‍-പ്രോ ചക്രങ്ങള്‍, ടിഎസ്എ ലോക്ക് ഉള്‍പ്പെടെയുള്ള മുന്തിയ സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ വൈല്‍ഡ്ക്രാഫ്റ്റ് ട്രാവല്‍കേസുകളുടെ സവിശേഷതകള്‍. ഇക്കാലത്തെ യാത്രകളില്‍ സംഭവിക്കാവുന്ന വീഴ്ച, ഇടി, കൈപ്പിടിയുടേയും ചക്രങ്ങളുടേയും പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച കര്‍ശന പരീക്ഷണങ്ങളിലൂടെ കടന്നു വന്നവയാണ് ഈ ശ്രേണിയിലെ ഓരോ ഉല്‍പ്പന്നവുമെന്ന് വൈല്‍ഡ്ക്രാഫ്റ്റ് സഹസ്ഥാപകന്‍ ഗൗരവ് ദുബ്ലിഷ് പറഞ്ഞു.

ഉപഭോക്തൃതലത്തില്‍ നടത്തിയ ദീര്‍ഘകാലത്തെ ഗവേഷണങ്ങളെത്തുടര്‍ന്നാണ് ട്രാവല്‍ കേസ്/വോയേജര്‍ കളക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ശ്രേണിയിലൂടെ ലഗേജ് വ്യവസായരംഗത്തേയ്ക്കുള്ള തങ്ങളുടെ പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. ട്രെക്കിംഗായാലും ട്രാവലായാലും വൈല്‍ഡ്ക്രാഫ്റ്റില്‍ ഉപഭോക്താവിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനായാസമായി ഉപയോഗിക്കാവുന്നതും കൂടുതല്‍ സാധനങ്ങളുണ്ടെങ്കില്‍ വലിപ്പം വര്‍ധിപ്പിക്കാവുന്ന തരത്തിലുള്ളതുമാണ് പുതിയ ഉല്‍പ്പന്ന നിര. ഗ്ലോബല്‍ ട്രാവല്‍ ബാഗ് മാര്‍ക്കറ്റ് ഇന്‍ഡസ്ട്രി ആന്‍ഡ് ഫോര്‍കാസ്റ്റിന്റെ കണക്കുകളനുസരിച്ച് 2017ല്‍ 37.1 ബില്യണ്‍ ഡോളര്‍ വലിപ്പമുണ്ടായിരുന്ന ആഗോള ട്രാവല്‍ ബാഗ് വിപണി 7.4 ശതമാനം സഞ്ചിത വളര്‍ച്ചാ നിരക്കോടെ (സിഎജിആര്‍) 2026ഓടെ 65.7 ബില്യണ്‍ ഡോളറാകുമെന്നാണ് കരുതപ്പെടുന്നത്. ദി പ്രീമിയം ലഗ്ഗേജ് റിപ്പോര്‍ട്ടും ഈ രംഗത്തെ വന്‍ വളര്‍ച്ചാ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സ്റ്റൈലിഷും ഉപയോഗ മൂല്യമുള്ളതുമായ ട്രാവല്‍ കേസുകള്‍ വിപണിയിലിറക്കാന്‍ വൈല്‍ഡ്ക്രാഫ്റ്റ് തീരുമാനിച്ചത്.

അപ്റൈറ്റ്സ്, ഡഫ്ല്‍സ് എന്നിങ്ങനെ രണ്ട് തരത്തിലാണ് വോയേജര്‍ കളക്ഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. അപ്റൈറ്റ്സ് വിഭാഗത്തില്‍ കപെല്ല എന്ന പേരില്‍ ഹൈബ്രിഡ് ലൈനും പോള്ളക്സ് പോളാരിസ്, വേഗ, സിറിയസ്, റൈഗെല്‍, എന്ന പേരില്‍ സോഫ്റ്റ്ലൈനുമുണ്ട്.

Comments

comments

Categories: Business & Economy