ഉല്‍പ്പാദന പങ്കാളിത്ത കരാര്‍; വേദന്തയ്ക്ക് 10 വര്‍ഷം കൂടി ലഭിക്കും

ഉല്‍പ്പാദന പങ്കാളിത്ത കരാര്‍; വേദന്തയ്ക്ക് 10 വര്‍ഷം കൂടി ലഭിക്കും
  • ആന്ധ്രപ്രദേശിലെ റാവ ഫീല്‍ഡിനുള്ള പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്റ്റ് കേണ്‍ ഓയില്‍ & ഗ്യാസിന് ദീര്‍ഘിപ്പിച്ചു നല്‍കി
  • റാവയില്‍ കേണ്‍ 25 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന വേളയിലാണ് 10 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയിരിക്കുന്നത്

ന്യൂഡെല്‍ഹി: വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കേണ്‍ ഓയില്‍&ഗ്യാസിന് ആന്ധ്രപ്രദേശിലെ റാവ ബ്ലോക്കിനുള്ള പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്റ്റ് (പിഎസ്‌സി) 10 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എന്നിവ വഴിയാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നത്. കരാര്‍ നീട്ടിയതോടെ 2019 ഒക്‌റ്റോബര്‍ 28 മുതല്‍ അടുത്ത 10 വര്‍ഷത്തേക്കാണ് പിഎസ്‌സിക്ക് സാധുതയുണ്ടാകുക.

ചെറുകിട, ഇടത്തരം വലുപ്പമുള്ളതും കണ്ടെത്തപ്പെട്ടതുമായ ഫീല്‍ഡുകള്‍ മുതല്‍ സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ക്ക് വരെ പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്റ്റ് നീട്ടി നല്‍കുന്നതിന് അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പിഎസ്‌സി ദീര്‍ഘിപ്പിച്ച് ലഭിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ ഫീല്‍ഡാകുകയാണ് കേണിന്റെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഉല്‍പ്പാദന കേന്ദ്രമായ റാവ.

13 ബില്ല്യണ്‍ ബാരല്‍ ഓയിലിനു തുല്യമായ ഉല്‍പ്പാദനം വീണ്ടെടുക്കാന്‍ കരാര്‍ ദീര്‍ഘിപ്പിച്ചതിലൂടെ സംയുക്ത സംരഭക പങ്കാളികള്‍ക്ക് സാധിക്കും. കൂടാതെ 11.7 ദശലക്ഷം ബാരല്‍ ഓയില്‍ അധിക കരുതല്‍ ശേഖരം ലക്ഷ്യമിട്ട് റിവൈസ്ഡ് ഫീല്‍ഡ് ഡെവലപ്‌മെന്റ് പ്ലാന്‍ (ആര്‍എഫ്ഡിപി) പ്രകാരം ഏഴ് കിണറുകള്‍ കുഴിക്കുന്നതിനായി സംയുക്ത പങ്കാളികള്‍ 550 കോടി രൂപ(78 ദശലക്ഷം യുഎസ്ഡി) നിക്ഷേപിക്കും. ഈ ക്യാംപെയ്‌നിലൂടെ ലോക നിലവാരമുള്ള ഓഫ്‌ഷോര്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ഹൈഡ്രോകാര്‍ബണ്‍ വീണ്ടെടുക്കുന്നതിനുള്ള മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ഈ സംരംഭം. വേദാന്തയ്ക്ക് 22.5 ശതമാനം ഉടമസ്ഥാവകാശമാണ് പദ്ധതിയിലുള്ളത്. ഒഎന്‍ജിസി (40 ശതമാനം), വിഡിയോകോണ്‍ പെട്രോളിയം, റാവ ഓയില്‍ എന്നിവര്‍ക്കാണ് ബാക്കി വരുന്ന ഓഹരി ഉടമസ്ഥാവകാശം.

Comments

comments

Categories: FK News
Tags: Vedanta