മോറട്ടോറിയം തേടി ടെലികോം മേഖല

മോറട്ടോറിയം തേടി ടെലികോം മേഖല

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ എതിര്‍പ്പ് പരിഗണിക്കാതെ ടെലികോം കമ്പനികള്‍ക്കായി കൂടുതല്‍ ഇളവുകള്‍ തേടി ഓപ്പറേറ്റര്‍മാരുടെ സംഘടന. സുപ്രീം കോടതി വിധിച്ച എജിആര്‍ പിഴത്തുക അടയ്ക്കാന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് നല്‍കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മോറട്ടോറിയം നല്‍കണമെന്നും പലിശ നിരക്ക് കുറയ്ക്കണമെന്നും ലസംഘടന ആവശ്യമുന്നയിച്ചിട്ടുണ്ട്. ലൈസന്‍സ് ഫീസ് മൂന്ന് ശതമാനത്തിലേക്കും സ്‌പെക്ട്രം യൂസേജ് ഫീ ഒരു ശതമാനത്തിലേക്കും താഴ്ത്തണം. ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തണമെന്നും സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് ആവശ്യപ്പെട്ടു.

Comments

comments

Categories: FK News