ക്ഷേത്ര നഗരിയില്‍ താജ് തിരുപ്പതിയുമായി ഇന്ത്യന്‍ ഹോട്ടല്‍സ്

ക്ഷേത്ര നഗരിയില്‍ താജ് തിരുപ്പതിയുമായി ഇന്ത്യന്‍ ഹോട്ടല്‍സ്

ദ്രവീഡിയന്‍ ശൈലിയിലുള്ള വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താജ് തിരുപ്പതിയുടെ രൂപകല്‍പ്പന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള തിരുമല ഹില്‍സിനോട് ചേര്‍ന്നാണ് താജ് തിരുപ്പതി.

ദശലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്ന തിരുപ്പതിയില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ലോകോത്തര രീതിയില്‍ അവതരിപ്പിക്കുകയാണ് താജ് തിരുപ്പതി. ദ്രവീഡിയന്‍ ശൈലിയിലുള്ള വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താജ് തിരുപ്പതിയുടെ രൂപകല്‍പ്പന. വിശാലമായ 106 മുറികളും സ്വീറ്റുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സില്‍ക്ക് വാള്‍പേപ്പറുകളും പ്രാദേശികമായ അലങ്കാരങ്ങള്‍ നിറഞ്ഞ പരവതാനികളും പരമ്പരാഗതമായ പിച്ചള മണികളും താജ് തിരുപ്പതിയെ മനോഹരമാക്കുന്നു.

താജ് തിരുപ്പതിയിലെ അതിഥികള്‍ക്കായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന വരുണയില്‍ ആന്ധ്രയുടെ പ്രാദേശിക രുചികളും ആഗോളതലത്തിലുള്ള വിഭവങ്ങളും ലഭിക്കും. ചെന്നൈയുടെ രുചികള്‍ വിളമ്പുന്ന സതേണ്‍ സ്‌പൈസ്, ഗ്രില്‍ സ്റ്റേഷനായ അപ്പര്‍ ഡെക്ക്, നവീന ബാറായ നീര എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിവിധ ഉപയോഗങ്ങള്‍ക്കായുള്ള മീറ്റിംഗ് റൂമുകള്‍, ബാങ്ക്വെറ്റിംഗ് വെന്യൂ, റൂഫ്‌ടോപ് പൂള്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. പ്രാദേശിക സൈറ്റ്‌സീയിംഗ്, ഷോപ്പിംഗ് സൗകര്യങ്ങളുമുണ്ട്.

Comments

comments

Categories: FK News