ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന

ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന

ന്യൂഡെല്‍ഹി: ബിജെപിക്കെതിരെ വീണ്ടും പരസ്യവിമര്‍ശനവുമായി ശിവസേനാ മുഖപത്രം സാമ്‌ന. എന്‍ഡിഎ സഖ്യത്തില്‍നിന്ന് സേനയെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സാമ്‌നയുടെ മുഖപ്രസംഗം. ബാലാസാഹേബ് താക്കറെയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ഡിഎ സഖ്യത്തില്‍നിന്ന് ശിവസേനയെ പുറത്താക്കിയത് അപമാനകരമാണെന്ന് പത്രം നിരീക്ഷിച്ചു. ബിജെപിസര്‍ക്കാരിനെ മുഹമ്മദ് ഘോറിയോട് ഉപമിച്ച മുഖപ്രസംഗത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് ആരും സംസാരിക്കാത്ത കാലത്ത് എന്‍ഡിഎ രൂപീകരിക്കാന്‍ ഒപ്പം നിന്നവരാണ് ശിവസേനയെന്ന് ബിജെപിയെ ഓര്‍മിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ടോ എന്നും ഏത് അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്. എന്‍ഡിഎയുടെ തീരുമാനം വന്നതോടെ പാര്‍ലമെന്റില്‍ ശിവസേനയെ പ്രതിപക്ഷ ബെഞ്ചുകളിലാണ് ഇരുത്തിയത്.

Comments

comments

Categories: Politics