സിയാച്ചിന്‍ ഹിമാനി ദുരന്തം; രാജ്‌നാഥ് വിവരങ്ങള്‍ തേടി

സിയാച്ചിന്‍ ഹിമാനി ദുരന്തം; രാജ്‌നാഥ് വിവരങ്ങള്‍ തേടി

ന്യൂഡെല്‍ഹി: സിയാച്ചിന്‍ ഹിമാനി ദുരന്തത്തിന്റെ വിശദാംശങ്ങള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. സിംഗപ്പൂര്‍ പര്യടനത്തിലുള്ള രാജ്‌നാഥ് സിംഗ് ദുരന്തത്തെക്കുറിച്ച് അറിയാന്‍ ജനറല്‍ റാവത്തിനെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഹിമപാതത്തില്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ നാല് സൈനികരും രണ്ട് സിവിലിയന്‍ പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രതിരോധമന്ത്രി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. രാജ്യത്തിന് ഈ സൈനികരുടെ ധൈര്യവും സേവനവും വളരെ വിലപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റുചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എട്ടുപേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്.

Comments

comments

Categories: FK News
Tags: Siachin war