പ്രവാസികളുടെ കൂട്ടപ്പാലായനം സൗദി റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ആഘാതമാകുന്നു

പ്രവാസികളുടെ കൂട്ടപ്പാലായനം സൗദി റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ആഘാതമാകുന്നു

പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 5-6 ശതമാനവും വാടകയില്‍ ഒരു ശതമാനവും ഇടിവുണ്ടായി

റിയാദ്: പ്രവാസികളുടെ കൂട്ടപ്പാലായനം സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വിലയിടിവിന് കാരണമാകുന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികള്‍ സൗദി വിടുന്നതാണ് പ്രോപ്പര്‍ട്ടി വിലയിടിവിന് കാരണമായി എസ് ആന്‍ഡ് പി വിലയിരുത്തുന്നത്.

സൗദിയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിതരണം ക്രമേണ വര്‍ധിക്കുകയും താങ്ങാവുന്ന ചിലവിലുള്ള പാര്‍പ്പിട യൂണിറ്റുകള്‍ക്ക് ആവശ്യകതയേറുകയും ചെയ്യുന്നുണ്ടെങ്കിലും മൊത്തത്തില്‍ വിപണി വിലത്തകര്‍ച്ചയുടെ പിടിയിലാണെന്ന് എസ് ആന്‍പി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 5-6 ശതമാനത്തിന്റെയും വാടകയില്‍ ഒരു ശതമാനത്തിന്റെയും ഇടിവുണ്ടായെന്നാണ് ജെഎല്‍എല്ലിന്റെ ഈ വര്‍ഷത്തെ മൂന്നാംപാദ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് പ്രോപ്പര്‍ട്ടി വിലയിടിവിന് കാരണമാകുന്നതാണ് എസ് ആന്‍ഡ് പി പറയുന്നത്. 2017ന് ശേഷം സൗദിക്കാരല്ലാത്ത തൊഴിലാളികളുടെ എണ്ണത്തില്‍ 19 ലക്ഷത്തിന്റെ കുറവുണ്ടാതയാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക രംഗത്തുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ കാര്യമായി ബാധിക്കുന്നുവെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് എസ് ആന്‍ഡ് പിയിലെ ക്രെഡിറ്റ് അനലിസ്റ്റ് സപ്‌ന ജഗതിയാനി പറഞ്ഞു. എന്നിരുന്നാലും സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ ആവശ്യകത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാരിന്റെ വന്‍കിട പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് കാരണമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സപ്‌ന പറഞ്ഞു.

Comments

comments

Categories: Arabia