സ്റ്റാന്‍ഡ്അപ്പ് കോമഡി: തരൂര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍

സ്റ്റാന്‍ഡ്അപ്പ് കോമഡി: തരൂര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍

നേരത്തേ എഴുതി തയാറാക്കാത്ത ആമസോണ്‍ ഒറിജിനല്‍ സീരീസായ വണ്‍ മൈക്ക് സ്റ്റാന്‍ഡിന്റെ ട്രെയ്‌ലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഒണ്‍ലി മച്ച് ലൗഡറിന്റെ സഹകരണത്തോടെ പ്രശസ്ത ഹാസ്യതാരം സപന്‍ വര്‍മ്മ തയാറാക്കി അവതരിപ്പിക്കുന്ന വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ ആദ്യമായി സ്റ്റാന്‍ഡ്അപ്പ് കോമഡിയില്‍ എത്തുന്നു. ഈ ഷോയിലൂടെയാണ് ശശി തരൂര്‍ എംപി സ്റ്റാന്‍ഡ് അപ് കോമഡിയില്‍ എത്തുന്നത്. അഞ്ച് എപ്പിസോഡുള്ള ആമസോണ്‍ ഒറിജിനല്‍ സീരീസില്‍ ശശി തരൂരിനെ കൂടാതെ, യൂട്യൂബ് ക്രിയേറ്റര്‍ ഭുവം ബാം, ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദഡ്‌ലാനി, അഭിനേതാക്കളായ റിച്ച ഛദ്ദ, തപ്‌സീ പാനു, തുടങ്ങിയ പ്രമുഖ വ്യക്തികള്‍ എത്തുകയും വ്യത്യസ്തമായ വിഷയങ്ങള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്കു മുന്നില്‍ ലൈവ് ആയി പരിപാടി അവതരിപ്പിക്കുന്നതിനുള്ള പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും പ്രമുഖ ഹാസ്യതാരങ്ങള്‍ നല്‍കും.

ആമസോണ്‍ പ്രൈം വീഡിയോയിലെ പ്രത്യേകതയാര്‍ന്ന ഈ സ്റ്റാന്‍ഡപ്പ് കോമഡി സീരീസിന്റെ ഭാഗമാകുന്നതില്‍ നല്ല ആവേശമുണ്ട്. എന്തായാലും ഈ കോമഡി അഭിനയം രസകരവും സംതൃപ്തികരവുമാണ്. ഒരു ചിരിയാത്രയില്‍ ഡ്രൈവറായിരിക്കുന്നത് പോലെ, അതേസമയം പരിചിതമല്ലാത്ത ഒരു ബസ് സ്വയം ഓടിക്കുന്നത് പോലെയുമാണിത്-ശശി തരൂര്‍ പറഞ്ഞു.

Comments

comments

Categories: FK News