റിയല്‍ മീ ഫോണിന്റെ സിഇഒ ഐ ഫോണ്‍ ഉപയോഗിച്ചു ട്വീറ്റ് ചെയ്തത് കണ്ടുപിടിച്ച് സൈബര്‍

റിയല്‍ മീ ഫോണിന്റെ സിഇഒ ഐ ഫോണ്‍ ഉപയോഗിച്ചു ട്വീറ്റ് ചെയ്തത് കണ്ടുപിടിച്ച് സൈബര്‍

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് റിയല്‍ മീ. നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ റിയല്‍ മീ എക്‌സ് 2 പ്രോ, റിയല്‍ മീ 5 എസ് എന്നീ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ഈ ഫോണുകളെ കുറിച്ചല്ല ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പകരം, റിയല്‍ മീ 3, 3 ഐ ഫോണുകളുടെ അപ്‌ഡേഷനെ കുറിച്ച് റിയല്‍ മീയുടെ ഇന്ത്യന്‍ വിഭാഗം സിഇഒ മാധവ് സേഥ് നടത്തിയ ട്വീറ്റാണു ചര്‍ച്ചയായിരിക്കുന്നത്.

മാധവ് സേഥ് അപ്‌ഡേഷനെ കുറിച്ചുള്ള വിവരം ട്വിറ്ററില്‍ പങ്കുവച്ചത് ഐ ഫോണിലൂടെയായിരുന്നു. ഇതാണു ചര്‍ച്ചയാകാന്‍ കാരണമായത്. മാധവ് സേഥ് കുറിച്ച ട്വീറ്റിനു കീഴില്‍ ട്വീറ്റ് ചെയ്ത തീയതിയും മാസവും സമയവും ഉണ്ടായിരുന്നു. അതിനോടൊപ്പം ട്വീറ്റ് ചെയ്തത് ഐ ഫോണില്‍നിന്നാണെന്നു സൂചിപ്പിക്കുന്ന വരിയുമുണ്ടായിരുന്നു. ഇത് ചിലര്‍ കണ്ടുപിടിക്കുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്നു മാധവ് സേഥ് വിവാദ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ തലപ്പത്തിരിക്കുന്നവര്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നത് പരസ്യമായ രഹസ്യമാണ്. മാധവ് സേഥിന്റെ സംഭവം ആദ്യത്തേതുമല്ല. സാംസങിന്റെ റഷ്യയിലെ മുന്‍ ബ്രാന്‍ഡ് അംബാസഡര്‍ സീനിയ സോബ്ചാക്ക് ഐ ഫോണാണ് ഉപയോഗിച്ചിരുന്നത്.

Comments

comments

Categories: Tech
Tags: Iphone, Realme