ഇന്ത്യയുടെ എണ്ണ ഇറക്കുമതില്‍ ഒപെക് രാഷ്ട്രങ്ങളുടെ വിഹിതത്തില്‍ ഇടിവ്

ഇന്ത്യയുടെ എണ്ണ ഇറക്കുമതില്‍ ഒപെക് രാഷ്ട്രങ്ങളുടെ വിഹിതത്തില്‍ ഇടിവ്

ചില ഗ്രേഡുകളിലെ വില സൗദി ഉയര്‍ത്തിയതോടെ റിഫൈനര്‍മാര്‍ അവിടെ നിന്നുള്ള വാങ്ങല്‍ വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം ഒക്‌റ്റോബറില്‍ 73 ശതമാനമായി കുറഞ്ഞു. കുറഞ്ഞത് 2011 ന് ശേഷമുള്ള കാലയളവില്‍ ഒപെക് രാഷ്ട്രങ്ങള്‍ ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിഹിതമാണിത്. റിഫൈനറിംഗ് കമ്പനികല്‍ അമേരിക്കയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമെന്ന് ടാങ്കര്‍ ഡാറ്റകള്‍ വ്യക്തമാക്കുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളില്‍ (ഒപെക്) നിന്നാണ് എണ്ണ ഇറക്കുമതിയുടെ 80 ശതമാനവും സാധാരണയായി നടത്താറുള്ളത്.

രാജ്യത്തെ റിഫൈനിംഗ് കമ്പനികള്‍ വിലകുറഞ്ഞ ക്രൂഡ് ഗ്രേഡുകള്‍ ശുചീകരിക്കാനാകുന്ന തരത്തില്‍ പ്ലാന്റുകള്‍ നവീകരിക്കുകയാണ്. അതിനാല്‍ എണ്ണ ഇറക്കുമതിയുടെ സ്രോതസുകളില്‍ കൂടുതല്‍ വിപുലീകരണം നടത്താനുള്ള ശേഷി ഇപ്പോല്‍ കമ്പനികള്‍ക്കുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ ഒക്‌റ്റോബറില്‍ പ്രതിദിനം 4.56 ദശലക്ഷം ബാരല്‍ (ബിപിഡി) എണ്ണ ഇറക്കുമതി ചെയ്തും. ഇത് ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 3.3 ശതമാനം കുറവാണ്. 3.43 ദശലക്ഷം ബിപിഡി ഇറക്കുമതിയാണ് ഒക്‌റ്റോബറില്‍ ഒപെക്കില്‍ നിന്ന് നടന്നത്.

ചില റിഫൈനറികളിലെ അറ്റകുറ്റപ്പണികള്‍ കാരണം ഇന്ത്യയുടെ സെപ്റ്റംബറിലെ എണ്ണ ഇറക്കുമതി മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ഒഴിവാക്കിയതിന്റെ ഫലമായി സെപ്റ്റംബറില്‍ ഇറക്കുമതിയിലെ ഒപെക്കിന്റെ പങ്ക് ഏകദേശം 81 ശതമാനം ആയിരുന്നു.

സൗദി അറേബ്യയുടെ എണ്ണ നിലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഫലമായി സെപ്റ്റംബറില്‍ ഒപെക് രാഷ്ട്രങ്ങളുടെ എണ്ണ ഉല്‍പാദനം എട്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അതിനുശേഷം നിലവില്‍ സൗദി ഉല്‍പ്പാദനം പൂര്‍വ സ്ഥിതിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഒക്‌റ്റോബറില്‍, സൗദി അറേബ്യയെ മറികടന്ന് ഇന്ത്യയുടെ മുന്‍നിര എണ്ണ വിതരണക്കാരായി ഇറാഖ് മാറി. ചില ഗ്രേഡുകളിലെ വില സൗദി ഉയര്‍ത്തിയതോടെ റിഫൈനര്‍മാര്‍ അവിടെ നിന്നുള്ള വാങ്ങല്‍ വെട്ടിക്കുറച്ചു.

Comments

comments

Categories: FK News