വാവെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള കാലാവധി യുഎസ് നീട്ടി

വാവെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള കാലാവധി യുഎസ് നീട്ടി

വാഷിംഗ്ടണ്‍: ചൈനയിലെ ടെലികോം ഭീമനായ വാവെയുമായി ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് അവസാനിപ്പിക്കാന്‍ യുഎസ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന സമയം 90 ദിവസത്തേക്ക് കൂടി ട്രംപ് ഭരണകൂടം നീട്ടിനല്‍കി. ഇത് ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ തടസങ്ങളില്ലാതെ തുടരാന്‍ സേവന ദാതാക്കളെ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ ഓഗസ്റ്റിലും വിലക്ക് പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കിയിരുന്നു.

വാവെയുമായുള്ള സഹകരണത്തിന്റെ പേരില്‍ ഉള്‍പ്രദേശങ്ങളില്‍ സേവനം നല്‍കുന്ന ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി ഇരുട്ടിലാകുമെന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞത്. ചൈനയുമായുള്ള വാണിജ്യ കരാര്‍ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ വാവെയ്ക്ക് എതിരായ വിലക്കുകളില്‍ അയവു വരുത്തുന്നത് യുഎസ് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലേക്ക് വിവരങ്ങള്‍ ചോര്‍ത്തപ്പെടാല്‍ വാവെയുടെ ടെലികോം ഉപകരണങ്ങള്‍ കാരണമായേക്കാമെന്നാണ് യുഎസിന്റെ വാദം.

Comments

comments

Categories: Business & Economy