ക്രിസ്മസ് സമ്മാനമായി പ്രതീക്ഷിക്കുന്നത് ഐ ഫോണ്‍; 10-വയസുകാരി തയാറാക്കിയ പട്ടിക വൈറല്‍

ക്രിസ്മസ് സമ്മാനമായി പ്രതീക്ഷിക്കുന്നത് ഐ ഫോണ്‍; 10-വയസുകാരി തയാറാക്കിയ പട്ടിക വൈറല്‍

ന്യൂഡല്‍ഹി: ക്രിസ്മസിന് ഏകദേശം ഒരു മാസം ശേഷിക്കേ, കുട്ടികള്‍ എല്ലാവരും സാന്താ ക്ലോസില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു പത്തു വയസുകാരി ചോദിക്കാന്‍ സാധ്യതയുള്ള ഏറ്റവും ഉയര്‍ന്ന അഥവാ ഏറ്റവും മൂല്യമുള്ള ക്രിസ്മസ് സമ്മാനം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ നമ്മളില്‍ പലര്‍ക്കും സാധിക്കും. മിക്കവാറും ഒരു കളിക്കോപ്പ് അല്ലെങ്കില്‍ കേക്ക്, ചോക്ലേറ്റ് എന്നിവയായിരിക്കും. എന്നാല്‍ ഒരു പത്തു വയസുകാരി അവള്‍ പ്രതീക്ഷിക്കുന്ന ക്രിസ്മസ് സമ്മാനങ്ങളുടെ പട്ടിക തയാറാക്കിയത് കണ്ട് അവളുടെ പിതാവ് ഞെട്ടിയിരിക്കുകയാണ്. ഈ പട്ടിക അദ്ദേഹം നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതോടെ നെറ്റിസന്‍സും ഞെട്ടിയിരിക്കുകയാണ്.

26 സാധനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പത്തു വയസുകാരി തയാറാക്കിയിരിക്കുന്നത്. അതില്‍ ഐ ഫോണ്‍ 11, എയര്‍ പോഡ്‌സ്, മാക് ബുക്ക് എയര്‍, ഗുച്ചി ബ്രാന്‍ഡ് സ്ലൈഡ്‌സ്, ചാനല്‍ ബ്രാന്‍ഡ് ബാഗ് എന്നിവയാണുള്ളത്. ഇതിനു പുറമേ 4000 ഡോളര്‍ പണം സമ്മാനമായി പ്രതീക്ഷിക്കുന്നുണ്ടെന്നും പട്ടികയില്‍ കുറിച്ചു. @A_Johnson412 എന്ന ട്വിറ്റര്‍ എക്കൗണ്ടിലാണ് ഈ മാസം 14ന് പട്ടിക പോസ്റ്റ് ചെയ്തത്. എന്റെ 10 വയസുള്ള മകള്‍ ഈ ക്രിസ്മസ് പട്ടിക തയാറാക്കിയത് ചിന്തിക്കാതെയായിരിക്കും എന്ന വരികളോടെയാണ് പട്ടിക പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി. ഇതിനോടകം 12 ലക്ഷം ലൈക്കുകളും 23,000 റീ ട്വീറ്റുകളും ഇതിന് ലഭിച്ചു കഴിഞ്ഞു.

Comments

comments

Categories: FK News