ആരോഗ്യകരമായ ജീവിതത്തിന് ഉപവാസം

ആരോഗ്യകരമായ ജീവിതത്തിന് ഉപവാസം

ഉപവാസം ദീര്‍ഘായുസ്സിന് കാരണമാകുമെന്ന് പനം. നിശ്ചിതസമയത്തേക്ക് പതിവായി ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹൃദ്രോഗികളുടെ ആയുസ് വര്‍ധിപ്പിക്കുമെന്ന് യൂട്ടയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ഇന്റര്‍മൗണ്ടെയ്ന്‍ ഹെല്‍ത്ത് കെയര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പതിവായി ഇടവിട്ടുള്ള ഉപവാസം അനുഷ്ഠിക്കുന്ന ഹൃദ്രോഗികള്‍ അല്ലാത്ത രോഗികളേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതായാണു നിരീക്ഷണം. കൂടാതെ, ഇത്തരത്തില്‍ ഉപവാസം അനുഷ്ഠിക്കുന്ന രോഗികള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അവര്‍ കണ്ടെത്തി.

അതിജീവനത്തിനു കാരണമാണ് ഉപവാസം എന്ന് പഠനം കാണിക്കുന്നില്ലെങ്കിലും, ഒരു വലിയ ജനസംഖ്യയില്‍ നിന്നുള്ള ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് നോമ്പിന്റെ ഗുണ് ഫലത്തെക്കുറിച്ച് തുടര്‍ പഠനം നടത്തണമെന്നാണ്. 2013 മുതല്‍ 2015 വരെ കാര്‍ഡിയാക് കത്തീറ്ററൈസേഷന് വിധേയരായ 2,001 രോഗികളോട് പഠനത്തില്‍, ഇടവിട്ടുള്ള ഉപവാസം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഗവേഷകര്‍ ചോദിച്ചു. നാലര വര്‍ഷത്തിനുശേഷം പതിവ് നോമ്പുകാരില്‍ അല്ലാത്തവരേക്കാള്‍ കൂടുതല്‍ അതിജീവന നിരക്ക് കണ്ടെത്തി. ഉപവാസം ഒരു വ്യക്തിയുടെ ഹീമോഗ്ലോബിന്‍, ചുവന്ന രക്താണുക്കളുടെ എണ്ണം, മനുഷ്യന്റെ വളര്‍ച്ചാ ഹോര്‍മോണ്‍, താഴ്ന്ന സോഡിയം, ബൈകാര്‍ബണേറ്റ് അളവ് എന്നിവയെ മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്ന എല്ലാ ഘടകങ്ങളും ഹൃദയാരോഗ്യത്തിനും ധമനീപ്രവര്‍ത്തനം മെച്ചപ്പെടാനും കാരണമാകുന്നു. ജൈവ സംവിധാനങ്ങളെ സജീവമാക്കുന്നതിന് വര്‍ഷങ്ങളോളം പതിവായി നോമ്പു നോല്‍ക്കുന്നത് ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. സാധാരണഗതിയില്‍, ജൈവപ്രക്രിയകള്‍ സജീവമാക്കാന്‍ ഏകദേശം 12 മണിക്കൂര്‍ ഉപവാസം മതിയാകുമെങ്കിലും പക്ഷേ ദീര്‍ഘകാല പതിവ് ഉപവാസം ആ സമയം ചുരുക്കാന്‍ സഹായിക്കും. അതിനാല്‍ അത്താഴത്തിനും പ്രഭാതഭക്ഷണത്തിനുമിടയിലുള്ള ഒറ്റരാത്രി ഉപവാസം പ്രയോജനപ്പെടുമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.

Comments

comments

Categories: Health
Tags: fasting