യുകെയില്‍ ഫാക്റ്ററിയില്ല; കാരണം ബ്രക്‌സിറ്റ്

യുകെയില്‍ ഫാക്റ്ററിയില്ല; കാരണം ബ്രക്‌സിറ്റ്

സംരംഭക ഇതിഹാസവും ടെസ്ല, സ്‌പേസ്എക്‌സ് തുടങ്ങിയ ഇന്നൊവേറ്റിവ് കമ്പനികളുടെ സാരഥിയുമായ ഇലോണ്‍ മസ്‌ക്ക് തന്റെ പുതിയ ഗിഗാഫാക്റ്ററി ജര്‍മനിയിലാണ് തുടങ്ങിയത്. യുകെയില്‍ പ്ലാന്റ് തുടങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഫാക്റ്ററി സ്ഥാപിക്കാത്തതിന് കാരണം ബ്രക്‌സിറ്റാണെന്ന് മസ്‌ക്ക് പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള തീരുമാനം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളാണ് മസ്‌ക്കിനെ യുകെയില്‍ നിന്നകറ്റിയത്.

ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലാണ് ടെസ്ലയുടെ പുതിയ ഫാക്റ്ററി. ഇതിന് പുറമെ ബെര്‍ലിനില്‍ തന്നെ ഒരു എന്‍ജിനീയറിംഗ്, ഡിസൈന്‍ കേന്ദ്രം തുടങ്ങാനും മസ്‌ക്കിന് പദ്ധതിയുണ്ട്. ജര്‍മനിയുടെ എന്‍ജിനീയറിംഗ് മികവ് വളരെ പ്രശസ്തമാണെന്നും മസ്‌ക്ക് പറഞ്ഞു. ടെസ്ലയുടെ നാലാമത് ഗിഗാ ഫാക്റ്ററിയാണിത്. യുഎസിലെ നെവാദയിലും ബഫല്ലോയിലുമാണ് ആദ്യ രണ്ട് ഗിഗാഫാക്റ്ററികള്‍ വന്നത്. മൂന്നാമത്തെ ഫാക്റ്ററി ചൈനയിലായിരുന്നു.

Comments

comments

Categories: FK News