ഭൂട്ടാന്‍ വിദേശകാര്യമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി

ഭൂട്ടാന്‍ വിദേശകാര്യമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി താന്‍ഡി ഡോര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭൂട്ടാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. വിദേസകാര്യമന്ത്രി താന്‍ഡി ഡോര്‍ജിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് നടത്തിയ ചര്‍ച്ച ഏറെ ഫലവത്തായിരുന്നുവെന്ന് ജയ്ശങ്കറും പ്രതികരിച്ചു. ഇന്ത്യാ-ഭൂട്ടാന്‍ ബന്ധത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ചയില്‍ ഇരുപക്ഷവും അവലോകനം ചെയ്തു. ഈ മാസം 17ന് ഇന്ത്യയിലെത്തിയ ഡോര്‍ജി 23വരെ ഇവിടെയുണ്ടാകും. ബോധ്ഗയ, രാജ്ഗീര്‍, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡോര്‍ജിയുടെ സന്ദര്‍ശനമെന്ന് ഒരു അറിയിപ്പില്‍ പറയുന്നു.

Comments

comments

Categories: FK News

Related Articles