ജാഗ്രതൈ! ഐടിയില്‍ 40,000 പേര്‍ക്ക് ജോലി പോകും

ജാഗ്രതൈ! ഐടിയില്‍ 40,000 പേര്‍ക്ക് ജോലി പോകും

ടെക്‌നോളജി സേവന കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. തുടക്കക്കാരെയോ സീനിയര്‍ തലത്തിലുള്ളവരെയോ അല്ല, മധ്യ വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം ചുരുക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 40,000ത്തോളം പേര്‍ക്ക് തൊഴില്‍ പോകുമെന്നാണ് വിലയിരുത്തല്‍. 10-20 വര്‍ഷം ജോലിപരിചയമുള്ള ജീവനക്കാരാണ് ഇത്തവണ ഹിറ്റ്‌ലിസ്റ്റില്‍ പെടുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മിഡ് ലെവല്‍ വിഭാഗത്തില്‍ പെടുന്ന മൊത്തം ജീവനക്കാരില്‍ ഏഴ് ശതമാനത്തെ പിരിച്ചുവിടാനാണത്രെ കമ്പനികളുടെ തീരുമാനം. ചെലവ് കുറച്ച് ജീവനക്കാരെ എടുക്കുന്ന സമീപനത്തിലേക്കാണ് കമ്പനികള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഏകദേശം മൂന്ന് ദശലക്ഷം പേരാണ് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴിലെടുക്കുന്നത്. 137 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് 2019 സാമ്പത്തിക വര്‍ഷത്തില്‍ മേഖല രേഖപ്പെടുത്തിയത്. സാമ്പത്തികരംഗത്തെ പ്രതിസന്ധി തുടരുന്നതിനാല്‍ കമ്പനികളുടെ വരുമാനത്തിലും അത് പ്രതിഫലിക്കും. ഈ പശ്ചാത്തലത്തിലാണ് തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത്.

Comments

comments

Categories: FK News