ഭവന ഉപഭോക്താക്കള്‍ ബില്‍ഡര്‍മാക്കെതിരേ നല്‍കിയത് 1800ഓളം കേസുകള്‍

ഭവന ഉപഭോക്താക്കള്‍ ബില്‍ഡര്‍മാക്കെതിരേ നല്‍കിയത് 1800ഓളം കേസുകള്‍

കേസുകളുടെ ആധിക്യം മൂലം എന്‍സിഎല്‍ടിയില്‍ കാലതാമസം ഉണ്ടാകുന്നുണ്ടോ എന്നത് പരിശോധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി) അഥവാ പാപ്പരത്ത നിയമ ബില്‍ഡര്‍മാര്‍ക്കെതിരെ 2018 ജൂണ്‍ മുതല്‍ ഭവന ഉപഭോക്താക്കള്‍ നല്‍കിയത് 1,821. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ തീര്‍പ്പാക്കാത്ത നില്‍ക്കുന്ന കണക്കുകളാണ് ഇത്. എന്‍സിഎല്‍ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ 2ആണ് ലോക്‌സഭയില്‍ ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയിട്ടുള്ളത്.

ബില്‍ഡര്‍മാരില്‍ നിന്നുണ്ടാകുന്ന ചെറിയ കാല താമസങ്ങള്‍ക്കു പോലും ഭവന ഉപയോക്താക്കള്‍ കേസുകള്‍ നല്‍കുന്നതിനാല്‍ എന്‍സിഎല്‍ടിയില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടോയെന്നത് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പരിധോധിക്കുകയാണ്. ഭവന യൂണിറ്റുകള്‍ കൈമാറുന്നതിന് ഒരുമാസത്തില്‍ താഴെ വരുത്തിയ കാലതാമസങ്ങള്‍ക്ക് ആരും ഇതുവരെ കേസ് നല്‍കിയതായി എന്‍സിഎല്‍ടി രേഖകളില്‍ ഇല്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

രാജ്യത്ത് മുടങ്ങിക്കിടക്കുന്ന ഭവന നിര്‍മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ സഹായിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പാക്കേജ് അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. 25,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ പൂര്‍ത്തിയാക്കാത്ത 1,600 പാര്‍പ്പിട പദ്ധതികള്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നും നാലര ലക്ഷത്തിലധികം വീടുകള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അഫോഡബിള്‍ വിഭാഗത്തിലെ പദ്ധതികള്‍ക്ക് മാത്രമാണ് പ്രധാനമായും പാക്കേജിന്റെ നേട്ടം ലഭിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

രാജ്യത്ത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ട പണമൊഴുക്കിലെ പ്രതിസന്ധിയുടെയും സാമ്പത്തിക അന്തരീക്ഷത്തില്‍ പ്രകടമാകുന്ന മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ നിരവധി ഭവന പദ്ധതികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടുണ്ട്. ആവശ്യകതയില്‍ നേരിട്ട ഇടിവ് പല പ്രമുഖ നഗരങ്ങളിലും ഭവന യൂണിറ്റുകളുടെ വില കുറയുന്നതിലേക്കും നയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: builders