ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം റദ്ദാക്കി

ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡെല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ ശിവസേന മേധാവി ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശനം റദ്ദാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 24 നാണ് ഉദ്ധവ് ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ശിവസേന മേധാവിക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലെ കാലതാമസവും അദ്ദേഹത്തിന്റെ പര്യടനം റദ്ദാക്കാനുള്ള ഒരു കാരണമാണ് . അയോധ്യ കേസ് സംബന്ധിച്ച സുപ്രീംകോടതിയുടെ തീരുമാനത്തെ പ്രശംസിച്ച് ഈ മാസം 9 ന് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ സന്ദര്‍ശന വിവരം പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ജൂണ്‍ 16 ന് ഉദ്ധവും മകന്‍ ആദിത്യ താക്കറെയും അയോധ്യ സന്ദര്‍ശിച്ച് താല്‍ക്കാലിക ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

Comments

comments

Categories: FK News