ഡിജിറ്റല്‍ വാലറ്റുകളുമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഓക്സല്‍ ഇന്ത്യ

ഡിജിറ്റല്‍ വാലറ്റുകളുമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഓക്സല്‍ ഇന്ത്യ

പെട്രോ കാര്‍ഡ്, സൂപ്പര്‍ ഷോപ്പി തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളാണ് അവതരിപ്പിക്കുന്നത്

കൊച്ചി: ഡിജിറ്റല്‍ വാലറ്റുകളുമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഓക്‌സല്‍ ഇന്ത്യ. പെട്രോ കാര്‍ഡ്, സൂപ്പര്‍ ഷോപ്പി തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളിലൂടെ മികച്ച ഓഫറുകള്‍ നല്‍കി വിപണി കീഴടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലൂടെ ഓക്സല്‍ ഇന്ത്യയ്ക്ക് കേരള വിപണിയില്‍ മികച്ച സ്വീകരണമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഓക്സല്‍ ഇന്ത്യ പെട്രോ കാര്‍ഡ് ലഭ്യമാക്കുന്നത്. വാലറ്റിലേക്ക് 2,700 രൂപ മാറ്റുമ്പോള്‍ ഉപയോക്താവിന് 300 രൂപ ബോണസ് പോയിന്റ് ആയി ലഭിക്കും. ഇത് ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും 3000 രൂപയുടെ ഇന്ധനം വാങ്ങാം. 300 രൂപ നല്‍കി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. കാര്‍ഡ് 10 ദിവസത്തിനുള്ളില്‍ കൊറിയര്‍ ആയി ലഭിക്കും. ഓക്സല്‍ ഇന്ത്യയുടെ സൂപ്പര്‍ ഷോപ്പി ഡിജിറ്റല്‍ വാലറ്റ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ ഉള്ള ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച കിഴിവുകളും ലഭിക്കുന്നു. ഓക്സല്‍ ഇന്ത്യ നടത്തിയ ‘ഫുള്‍ ഫ്യുവല്‍’ എന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായി തിരഞ്ഞെടുക്കപെട്ട നാല് പേര്‍ക്ക് പെട്രോള്‍ ആജീവനാന്തം സൗജന്യമായി ലഭിക്കും. കൊല്ലം സ്വദേശി ദേവദര്‍ശ്, തിരുവനന്തപുരം സ്വദേശി അജീഷ് മോഹന്‍, എറണാകുളം സ്വദേശി മേരി തെരെസ്സ ജെഫ്‌ന, വയനാട് സ്വദേശി എബി തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Comments

comments

Categories: FK News
Tags: Oxel India