യാത്രാസ്‌നേഹികളെ ആകര്‍ഷിക്കാന്‍ ലോസാഞ്ചലസ് ടൂറിസം

യാത്രാസ്‌നേഹികളെ ആകര്‍ഷിക്കാന്‍ ലോസാഞ്ചലസ് ടൂറിസം

ഇന്ത്യയിലെ യാത്രാ സ്‌നേഹികളെ കാലിഫോര്‍ണിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലോസാഞ്ചലസ് ടൂറിസം ആന്‍ഡ് കണ്‍വെന്‍ഷന്‍ ബോര്‍ഡിന്റെ ആദ്യ ടൂറിസം ഓഫീസ് ഇന്ത്യയില്‍ തുറന്നു. മുംബൈയിലാണ് ഓഫീസ്.

ഇന്ത്യന്‍ സന്ദര്‍ശകരെ ലോസാഞ്ചലസ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നാളുകളില്‍ അവിടെ തങ്ങുന്ന വിധത്തിലുള്ള പാക്കേജുകളും അവതരിപ്പിക്കാനാണ് നീക്കം. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര തിരിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ഷംതോറും 4.4 ശതമാനം വര്‍ധനയാണ് നടപ്പുവര്‍ഷം രേഖപ്പെടുത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും ലോസാഞ്ചലസിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതി വര്‍ഷം അഞ്ച് ശതമാനം വര്‍ധിച്ച് 2023 ഓടുകൂടി 1,65,000 സന്ദര്‍ശകരാകുമെന്നാണ് കണക്കുകൂട്ടല്‍. 18നും 40 നും ഇടയില്‍ പ്രായമുള്ള, ആഡംബര യാത്ര ഇഷ്ടപ്പെടുന്ന വിഭാഗക്കാരെയാണ് ലക്ഷ്യമിടുക. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരേക്കാള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും ലോസാഞ്ചലസ് ടൂറിസം ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഡോണ്‍ സ്‌ക്യൂച്ച് പറഞ്ഞു.

Comments

comments

Categories: FK News