ഹെലികോപ്റ്റര്‍ കരാര്‍ ഇന്ത്യ വൈകിപ്പിക്കുന്നതായി റഷ്യ

ഹെലികോപ്റ്റര്‍ കരാര്‍ ഇന്ത്യ വൈകിപ്പിക്കുന്നതായി റഷ്യ

ന്യൂഡെല്‍ഹി: എല്ലാ വിവരങ്ങളും നല്‍കിയിട്ടും 200 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ വൈകിപ്പിക്കുകയാണെന്ന് റഷ്യന്‍ ഹെലികോപ്‌റ്റേഴ്‌സ് മേധാവി ആന്ദ്രേ ബോഗിന്‍സ്‌കി പറഞ്ഞു. കരസേനയ്ക്കായി വാങ്ങുന്ന ഹെലിക്കോപ്റ്ററുകള്‍ക്കൊപ്പം ഇവയുടെ നാവിക പതിപ്പുകളും സ്വന്തമാക്കിയാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ കമ്പനിയായ റോസ്റ്റെക്കിന്റെ ഉടമസ്ഥതയിലാണ്. 200 റഷ്യന്‍ കെഎ 226 ടി ഹെലികോപ്റ്ററുകള്‍ വിതരണം ചെയ്യുന്നതിനായി 205ലാണ് ഇന്ത്യയും റഷ്യയും ഒരു കരാറൊപ്പിട്ടത്. ഇതനുസരിച്ച 60 ഹെലിക്കോപ്റ്ററുകള്‍ റഷ്യ വിതരണം ചെയ്തു. ബാക്കി മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി അനുസരിച്ച് ഇന്ത്യയില്‍ നിര്‍മിക്കേണ്ടതാണ്. എല്ലാ വിവരങ്ങളും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും ഇനി വേണ്ടത് വേഗത്തിലുള്ള നടപടിയാണെന്നും അദ്ദേഹം ദുബായ് എയര്‍ ഷോയില്‍ പറഞ്ഞു.

Comments

comments

Categories: FK News