ബെര്‍ലിന്‍ ഫാക്ടറിയില്‍ നാല് ബില്യണ്‍ ഡോളര്‍ മുടക്കി മസ്‌ക്

ബെര്‍ലിന്‍ ഫാക്ടറിയില്‍ നാല് ബില്യണ്‍ ഡോളര്‍ മുടക്കി മസ്‌ക്

ടെസ്‌ലയുടെ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ബെര്‍ലിന്‍ ഫാക്ടറിയില്‍ 4.4 ബില്യണ്‍ ഡോളര്‍ മുടക്കി എലോണ്‍ മസ്‌ക്. പ്രതിവര്‍ഷം 1, 50,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പുതിയ ഫാക്ടറിക്കുള്ളത്. ഫാക്ടറിയിലെ ആദ്യ നിര്‍മാണ നിര എലോണ്‍ മസ്‌ക് ഈയാഴ്ച അവതരിപ്പിക്കും. കമ്പനിയുടെ എസ്‌യുവി മോഡല്‍ വൈ ആണ് ഇവിടെ നിര്‍മിക്കുക. പുതിയ മോഡല്‍ 2021 ആദ്യത്തോടെ പുറത്തിറക്കാനാണ് പദ്ധതി. പുതിയ ഫാക്‌റിയില്‍ തുടക്കത്തില്‍ മൂവായിരത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. പിന്നീട് ജോലിക്കാരുടെ എണ്ണം 7000 ആക്കി ഉയര്‍ത്തുമെന്നാണ് സൂചന. മുമ്പ് ടെസ്‌ലയ്ക്കു കാലിഫോര്‍ണിയയിലെ ഫ്രീമൗണ്ടില്‍ ഒരൊറ്റ ഓട്ടോ അസംബ്ലി പ്ലാന്റാണ് ഉണ്ടായിരുന്നത്. ഇതുവഴി കമ്പനിയുടെ വിപണി മൂല്യം 63 ബില്യണ്‍ ഡോളറിനു മേലെ ഉയര്‍ത്താനും കഴിഞ്ഞിരുന്നു.

Comments

comments

Categories: FK News
Tags: Elon Musk