ഡോ.വിക്രം സാരാഭായ് ജന്മശതാബ്ദിയില്‍ സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റ്

ഡോ.വിക്രം സാരാഭായ് ജന്മശതാബ്ദിയില്‍ സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റ്

തിരുവനന്തപുരം: ഡോ.വിക്രം സാരാഭായ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റ് അവതരിപ്പിച്ചു. പ്രദര്‍ശന യൂണിറ്റില്‍ ബഹിരാകാശ സാങ്കേതികവിദ്യയും സമൂഹത്തിന്റെ ഉന്നമനത്തിനായി ഐഎസ്ആര്‍ഒ നല്‍കിയ സംഭാവനകളും ഉള്‍ക്കൊളളുന്ന നിരവധി പ്രദര്‍ശന വസ്തുക്കളും ഉപകരണങ്ങളും ഉള്‍ക്കൊളളിച്ചു.

ഐഎസ്ആര്‍ഒയുടെ വിവിധ വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും മാതൃകകളും ഇതിലുള്‍പ്പെടുന്നു. സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറകളും വിശദ വിവരങ്ങളോട് കൂടിയ പ്രവര്‍ത്തന മാതൃകകളായി പ്രതിനിധാനം ചെയ്തു. കൂടാതെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യയുടെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍ ആനിമേഷനോടുകൂടിയ മള്‍ട്ടിമീഡിയ വിവരങ്ങളും ഉള്‍പ്പെടുത്തി. ബഹിരാകാശ പരിപാടികളെ കുറിച്ചും ഡോ.വിക്രം സാരാഭായിയെ കുറിച്ചുമുളള വീഡിയോസ് പ്രദര്‍ശിപ്പിക്കാന്‍ ബസ്സിന് പുറത്ത് പ്ലാസ്മ ഡിസ്‌പ്ലേയും ഒരുക്കിയിട്ടുണ്ട്. റോക്കറ്റുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും വിവിധ ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ പുള്‍ ഔട്ട് ബോക്‌സുകളും സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles