മലേഷ്യയില്‍ നിന്നെത്തിയ മരുമകള്‍; സ്വാദിഷ്ടം വിനോഷിനിയുടെ പാഠങ്ങള്‍

മലേഷ്യയില്‍ നിന്നെത്തിയ മരുമകള്‍; സ്വാദിഷ്ടം വിനോഷിനിയുടെ പാഠങ്ങള്‍

മലേഷ്യയില്‍ ആരംഭിച്ച ആദ്യ സംരംഭം പരാജയമായപ്പോള്‍ കേരളത്തിലെ സംരംഭം വന്‍ ഹിറ്റ്

മലേഷ്യയില്‍ നിന്നും കേരളത്തിലേക്ക് മരുമകളായി എത്തിയ വിനോഷിനി ഇന്ന് മലയാളികള്‍ക്ക് രുചി പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്. ദി പേസ്ട്രി എന്ന അന്താരാഷ്ട്ര നിലവാരമുളള, കേക്ക് നിര്‍മാണം പഠിപ്പിക്കുന്ന സ്‌കൂളിലൂടെ വിനോഷിനി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു. മലേഷ്യന്‍ സ്വദേശിനിയായ വിനോഷിനി നല്ല ഒഴുക്കോടെ മലയാളം സംസാരിക്കുമ്പോള്‍ വിനോഷിനി മലയാളത്തിന്റെ മകളല്ലെന്ന് ആരും പറയില്ലെന്ന് ഉറപ്പ്. എറണാകുളം ജില്ലയിലെ വാഴക്കാലയിലാണ് വിനോഷിനിയുടെ ദി പേസ്ട്രി സ്‌കൂള്‍.

മലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫ് ബേക്കിംഗില്‍ നിന്നാണ് വിനോഷിന് ബേക്കിംഗ് ഡിപ്ലോമ നേടിയത്. മലേഷ്യയില്‍ സ്വന്തമായി കബാബിഷ് എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുകയായിരുന്നു വിനോഷിനി. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, മൂന്ന് വര്‍ഷത്തിന് ശേഷം കബാബിഷിന് താഴിട്ടു. വിവാഹ ശേഷം വീും സംരംഭകത്വ മോഹം മുളപൊട്ടിയതോടെ വിനോഷിനി തന്റെ മേഖലയിലേക്ക് തിരികെയെത്തി. വീട്ടില്‍ ഇരുന്ന് ചെയ്യുകയാണെങ്കില്‍ നല്ലൊരു വരുമാന മാര്‍ഗവുമായി തന്റെ അറിവുകള്‍ മാറ്റാന്‍ സാധിക്കും എന്ന വിശ്വാസമാണ് വീട്ടമ്മമാര്‍ക്കും ബേക്കറി ജീവനക്കാര്‍ക്കുമായി ചോക്ലേറ്റ് നിര്‍മാണത്തില്‍ പരിശീലനം നല്‍കാന്‍ പ്രേരിപ്പിച്ചത്.

പിന്നെ വൈകിയില്ല, ക്ലാസ്സുകള്‍ ആരംഭിച്ചു. തുടക്കത്തില്‍ ര്-മൂന്ന് ദിവസം നീളുന്ന ക്ലാസ്സുകളാണ് സംഘടിപ്പിച്ചത്. പിന്നീട് കേക്കിനും ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കും കേരളത്തിലെ വിപണിയിലുളള സാധ്യതകളെയും മൂല്യത്തെയും കുറിച്ച് നടത്തിയ പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര മാസത്തോളം നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ചു. ആറ് മാസം, മൂന്ന് മാസം, മൂന്ന് ദിവസം എന്നങ്ങനെയാണ് പരിശീലന കാലയളവ്. കേക്ക, പേസ്ട്രീസ്, കുക്കീസ്, മറ്റ് ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയുടെയെല്ലാം രുചി പാഠങ്ങള്‍ വിനോഷിനി തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നു്. കേരളത്തിന് അകത്തും പുറത്ത് നിന്നുമായി നിരവധി ആളുകള്‍ ഇതിനോടകം തന്നെ ദി പേസ്ട്രിയുടെ ഭാഗമാണ്. പോഷക സമൃദ്ധി, അടുക്കളയുടെ വൃത്തി എന്നിവയെല്ലാം കോഴ്സില്‍ ഉള്‍പ്പെടുന്നു. ഇന്ന്, വിനോഷിനിയുടെ വിദ്യാര്‍ത്ഥികളില്‍ പലരും പ്രമുഖ ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം ഇന്നു ജോലി ചെയ്യുന്നു്. കൂടാതെ പരിശീലന കാലയളവിന് ശേഷം സംരംഭകരായി മാറിയ നിരവധി പേരും ദി പേസ്ട്രിക്കു്. ദി പേസ്ട്രിയില്‍ നിന്നും പരിശീലനം നേടി പോയവരില്‍ 40-50 ശതമാനം പേരും ഇന്ന് സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്ന് വിനോഷിനി പറയുന്നു.

Comments

comments

Categories: FK Special