റെഡ് ബുള്‍ വോളിബോളിന് തുടക്കമായി

റെഡ് ബുള്‍ വോളിബോളിന് തുടക്കമായി

കൊച്ചി: റെഡ് ബുള്‍ വോളിബോളിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഖില കേരള ടൂര്‍ണമെന്റാണെങ്കിലും പഞ്ചായത്ത് തലത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ പ്രാഥമിക മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് അഞ്ച് സെറ്റും 25 പോയിന്റുമാണുള്ളത്. എന്നാല്‍ റെഡ് ബുള്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് മൂന്ന് സെറ്റും 15 പോയിന്റും വീതമാണുള്ളത്.

കോട്ടയം കല്ലറ സെന്റ് തോമസ് ചര്‍ച്ച് ഗ്രൗണ്ട്, പറവൂര്‍ നീറിക്കോട് സെന്റ് ജോസഫ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പൊന്‍കുന്നം മഹാത്മാഗാന്ധി മിനി സ്റ്റേഡിയം, കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 16ന് തൊടുപുഴ നടുക്കണ്ടം റെഡ് സ്റ്റാര്‍ വോളി ക്ലബ്ബിലും 17ന് എരുമേലി കൂവപ്പള്ളി മിനി സ്റ്റേഡിയത്തിലും റെഡ് ബുള്‍ വോളി അരങ്ങേറും. ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന് കോട്ടയം കല്ലറ സെന്റ് തോമസ് ചര്‍ച്ച് സ്‌റ്റേഡിയത്തിലാണ് നടക്കുക. ഓരോ വേദിയിലും 16 ടീമുകള്‍ വീതമാണ് പങ്കെടുക്കുന്നത്. ഓരോ വേദിയിലും വിജയിയാകുന്ന ടീം ഡിസംബര്‍ ഒന്നിന് നടക്കുന്ന മെഗാ ഫൈനലില്‍ മാറ്റുരയ്ക്കും. മെഗാ ഫൈനലില്‍ വിജയിക്കുന്ന ടീമിനെ ചാമ്പ്യന്‍ ഓഫ് റെഡ്ബുള്‍ ബാറ്റില്‍ ഫോര്‍ ദി സ്‌റ്റേറ്റ് 2019 ആയി പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് പതിപ്പുകള്‍ക്കും സ്‌പോര്‍ട്‌സ് പ്രേമികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് റെഡ് ബുള്‍ വോളി സംഘാടകര്‍ അറിയിച്ചു. വോളിബോളിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. പുതിയ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും.

Comments

comments

Categories: FK News